ആവേശം വാനോളം ഉയർന്ന ഐപിഎൽ എലിമിനേറ്റർ മത്സരത്തിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലഖ്നൗ സൂപ്പർ ജിയന്റ്സിനെ പരാജയപ്പെടുത്തി രണ്ടാം ക്വാളിഫയർ മത്സരത്തിലേക്ക് യോഗ്യത നേടിയെങ്കിലും, മത്സരത്തിലെ ചില സംഭവവികാസങ്ങളുടെ പേരിൽ നടക്കുന്ന ചർച്ചകളും വിമർശനങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എൽഎസ്ജി ഇന്നിംഗ്സിനിടെ ദീപക് ഹൂഡയുടെ ക്യാച്ച് എടുക്കാനുള്ള ബൗണ്ടറി റോപ്പിനരികിലെ ഹസരംഗയുടെ തീവ്രശ്രമം ഒരു സേവായി കണക്കാക്കപ്പെട്ടെങ്കിലും, എന്തുകൊണ്ട് ക്യാച്ച് അനുവദിച്ചില്ല എന്നതാണ് ചർച്ചയ്ക്ക് ആസ്പദമായ വിഷയം.
ഇന്നിംഗ്സിന്റെ 10-ാം ഓവറിൽ, ഹർഷൽ പട്ടേലിന്റെ ഷോർട്ട് ബോൾ കവറിനും പോയിന്റിനുമിടയിലൂടെ ദീപക് ഹൂഡ ഉയർത്തി അടിക്കുകയായിരുന്നു. പന്ത് ഗ്രൗണ്ടിൽ പിച്ച് ചെയ്യുന്നതിന് മുന്നേ ഡീപ് പോയിന്റിൽ നിന്ന് ഓടിയെത്തിയ വനിന്ദു ഹസരംഗ പന്ത് പിടിച്ചെടുത്തു. എന്നാൽ, തന്റെ സ്പ്രിന്റിന്റെ വേഗത നിയന്ത്രിക്കാനാകാതെ വന്നതോടെ, ഹസരംഗയ്ക്ക് ക്യാച്ച് പൂർത്തിയാക്കാനായില്ല. എന്നാൽ, ഹസരംഗ തന്റെ സമീപത്ത് മറ്റൊരു ഫീൽഡർ ഉണ്ടായിരുന്നെങ്കിൽ, അയാൾക്ക് പന്ത് എറിഞ്ഞ് ഒരു റിലേ ക്യാച്ച് പൂർത്തിയാക്കാൻ ശ്രമം നടത്തി.

എന്നാൽ, അടുത്ത് ഫീൽഡർ ഇല്ലാത്ത പക്ഷം, അത് നടക്കില്ല എന്ന് മനസ്സിലാക്കിയ ഹസരംഗ സമർത്ഥമായി സന്ദർഭം കൈകാര്യം ചെയ്ത് സിക്‌സിനെ നിഷേധിക്കുക എന്നതായിരുന്നു അടുത്ത ശ്രമം. സാഹസികമായ ജിംനാസ്റ്റിക് മൂവേമെന്റിലൂടെ ഹസരംഗ 5 റൺസ് സേവ് ചെയ്തു. എന്നാൽ ക്യാച്ച് പൂർത്തിയാക്കാൻ കഴിയാത്തതിന്റെ നിരാശ ശ്രീലങ്കൻ ഓൾറൗണ്ടർ ഒരു പുഞ്ചിരിയിൽ മറച്ചു. പക്ഷേ, ഹസരംഗ കൂടുതൽ സമയം ബോൾ ഹോൾഡ് ചെയ്തെന്നും അത് യഥാർത്ഥത്തിൽ ഒരു ക്യാച്ച് ആണെന്നുമാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന്റെ യാഥാസ്ഥികത നമുക്കൊന്ന് പരിശോധിക്കാം
— Cric Zoom (@cric_zoom) May 26, 2022
എന്തുകൊണ്ടാണ് അത് ക്യാച്ച് നൽകാത്തത്? “പന്ത് ഒരു ഫീൽഡറുമായി സമ്പർക്കം പുലർത്തുന്ന സമയം മുതൽ ക്യാച്ച് എടുക്കൽ ആരംഭിക്കുകയും ഒരു ഫീൽഡർ പന്തിന്റെയും അവന്റെ/അവളുടെ സ്വന്തം ചലനത്തിന്റെയും മേൽ പൂർണ്ണ നിയന്ത്രണം നേടുമ്പോൾ അവസാനിക്കുകയും ചെയ്യും” എന്നതാണ് ക്രിക്കറ്റ് നിയമം 33.3 പറയുന്നത്. നിയമപ്രകാരം, ഹസരംഗക്ക് പന്തിന്മേൽ നിയന്ത്രണം കൈവരിക്കുന്നതിന് മുമ്പ് അത് വിടേണ്ടിവന്നു, അതുകൊണ്ട് അത് ക്യാച്ച് ആയി കണക്കാക്കാനാവില്ല.