ഇന്ന് എങ്കിലും മലയാളിക്ക് രക്ഷപെടാൻ പറ്റുമോ 😳😳വാങ്കെഡെയിൽ സഞ്ജു സാംസണെ കാത്തിരിക്കുന്നത് ഹസരംഗ വെല്ലുവിളി

ഇന്ത്യ – ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് വൈകീട്ട് 7 മണിക്ക് വാങ്കെഡെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ഇന്ത്യയുടെ ടി20 സ്‌ക്വാഡിൽ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഉള്ളത് മലയാളി ക്രിക്കറ്റ് ആരാധകർക്ക് ഇരട്ടി ആകാംക്ഷ നൽകുന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ, വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ വരുമ്പോൾ, ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ് സഞ്ജു സാംസണും ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയും തമ്മിലുള്ള പോരാട്ടം. ദേശീയ തലത്തിലും ഐപിഎല്ലിലുമായി സഞ്ജു സാംസണ് ഏറെ വെല്ലുവിളി ഉയർത്തിയിട്ടുള്ള ബൗളർ ആണ് വനിന്ദു ഹസരംഗ. സഞ്ജു സാംസൺ നേരത്തെ ശ്രീലങ്കക്കെതിരെ കളിച്ചപ്പോഴും, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം നടന്നപ്പോഴും വനിന്ദു ഹസരംഗ എന്ന വെല്ലുവിളി മറികടക്കുന്നതിൽ സഞ്ജു പരാജയപ്പെടുകയായിരുന്നു.

ഇതുവരെ 7 ഇന്നിങ്സുകളിൽ ആണ് സഞ്ജു സാംസണും വനിന്ദു ഹസരംഗയും നേർക്കുനേർ വന്നിട്ടുള്ളത്. 7 ഇന്നിംഗ്സുകളിലായി വനിന്ദു ഹസരംഗ സഞ്ജുവിന് എതിരെ എറിഞ്ഞ 34 ബോളുകളിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 73.52 സ്ട്രൈക്ക് റേറ്റിൽ 25 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. മാത്രമല്ല ഇരുവരും നേർക്കുനേർ വന്ന 7 ഇന്നിംഗ്സുകളിൽ ആറിലും സഞ്ജുവിന്റെ വിക്കറ്റ് വനിന്ദു ഹസരംഗയാണ് വീഴ്ത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന് ഏറെ വെല്ലുവിളിയാകുന്നതും വനിന്ദു ഹസരംഗ തന്നെയായിരിക്കും. എന്നിരുന്നാലും, ഹസരംഗയെ പ്രതിരോധിക്കാനുള്ള തന്ത്രം സഞ്ജു സാംസൺ ഇതിനോടകം തന്നെ പരിശീലനത്തിലൂടെ കണ്ടെത്തിയിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വിരാട് കോഹ്ലി പരമ്പരയിൽ ഇല്ലാത്തതിനാൽ തന്നെ, അദ്ദേഹത്തിന്റെ മൂന്നാം നമ്പറിൽ ആയിരിക്കും സഞ്ജു സാംസൺ കളിക്കുക. അതല്ലെങ്കിൽ, ഒരു ഫിനിഷറുടെ റോളിൽ സഞ്ജുവിനെ കളിപ്പിക്കാൻ ഉള്ള സാധ്യതയും ഉണ്ട്.

Rate this post