ഡെത്ത് ബോളിങ്ങിൽ ഇന്ത്യ നനഞ്ഞ പടക്കമോ 😳😳😳ഓസ്ട്രേലിയയുടെ പതിനൊന്നാമൻ വരെ ഇന്ത്യൻ പേസറെ സിക്സർ പറത്തി

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ ജയം നേടിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

ബൗളർമാർ ആണ് ഇന്ത്യക്ക് 13 റൺസിന്റെ ജയം സമ്മാനിച്ചത്. അർഷദീപ് സിംഗ്, ഭൂവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ എന്നിവരെല്ലാം മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. അതേസമയം, ആദ്യ സന്നാഹ മത്സരത്തിൽ പേസർ ഹർഷൽ പട്ടേൽ നിരാശപ്പെടുത്തി. 4 ഓവർ പന്തെറിഞ്ഞ ഹർഷൽ പട്ടേൽ, ഇന്നിംഗ്സിന്റെ അവസാന ഓവറിൽ 17 റൺസ് വഴങ്ങിയത് ഉൾപ്പടെ 49 റൺസ് ആണ് മത്സരത്തിൽ വഴങ്ങിയത്.

വെസ്റ്റേൺ ഓസ്ട്രേലിയയുടെ 11-ാമത്തെ ബാറ്റർ ആയ മാത്യു കെല്ലി, അവസാന ഓവറിൽ ഹർഷൽ പട്ടേലിനെതിരെ ഒരു സിക്സും ഒരു ഫോറും നേടി എന്നതും ശ്രദ്ധേയമാണ്. 130-135 കിമി വേഗതയിൽ കൂടുതൽ സാധാരണ ഹർഷൽ പട്ടേൽ പന്തെറിയാറില്ല. സ്ലോ ബോളുകളാണ് ഹർഷൽ പട്ടേലിന്റെ പ്രധാന ആയുധം. എന്നാൽ, സ്ലോ ബോളുകൾ ഓസ്ട്രേലിയൻ പിച്ചിൽ വില പോകില്ല എന്നാണ് സന്നാഹമത്സരത്തിൽ കാണാൻ സാധിച്ചത്.

മാത്രമല്ല, ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ടീമിൽ എത്തിയ ഹർഷൽ പട്ടേലിന്റെ അന്താരാഷ്ട്ര ടി20 കരിയർ അത്ര മികച്ചത് അല്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 22 കളികളിൽ നിന്ന് 26 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ ഇക്കോണണി റേറ്റ് 9-ന് മുകളിലാണ്. 22 മത്സരങ്ങൾ കളിച്ച ഹർഷൽ പട്ടേൽ, 456 ബോളുകൾ എറിഞ്ഞപ്പോൾ 701 റൺസ് ആണ് വഴങ്ങിയിരിക്കുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ടി20 ഫോർമാറ്റിൽ റൺസ് വിട്ടുകൊടുക്കുന്ന ഹർഷൽ പട്ടേലിന്റെ ശീലം ഇന്ത്യക്ക് വലിയ തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല.