സ്ലോ ബോൾ മാജിക്ക് 😱😱നൂറ്റാണ്ടിലെ ബോളുമായി ഹർഷൽ പട്ടേൽ!!വീഡിയോ

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് പ്രോട്ടീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയ ലക്ഷ്യം 5 പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് മത്സരത്തിലെ താരം.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ ഇഷാൻ കിഷൻ (76), ശ്രേയസ് അയ്യർ (36), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തതോടെ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന കൂറ്റൻ ടോട്ടൽ ആണ് ഇന്ത്യ കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 81 റൺസ് എടുക്കുമ്പോഴേക്കും മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെ നഷ്ടമായെങ്കിലും മധ്യനിര ബാറ്റർമാരായ റാസി വാണ്ടർ ഡുസ്സനും (75), ഡേവിഡ് മില്ലറും (64) ക്രീസിൽ നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതിൽ, ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡ്വയ്ൻ പ്രിട്ടോറിയസിനെ (29) ഹർഷൽ പട്ടേൽ ക്ലീൻ ബോൾഡ് ചെയ്ത കാഴ്ച അവിസ്മരണീയമായിരുന്നു. ഹർഷലിന്റെ ഒരു സ്ലോ ഡിപ്പിംഗ് ഫുൾടോസ് നേരിടുന്നതിൽ പ്രിട്ടോറിയസ്‌ പരാജയപ്പെട്ടതോടെ പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വയ്ൻ ബ്രാവോയുടെ സ്ലോ യോർക്കറുകളെ ഓർമിപ്പിക്കുന്നതായിരുന്നു ഹർഷൽ പട്ടേലിന്റെ ഡെലിവറി.