വിഷമവാർത്ത എത്തി വീട്ടിലേക്ക് മടങ്ങി ഹർഷൽ പട്ടേൽ 😱😱ബയോ ബബിൾ ഉപേക്ഷിച്ച് താരം

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന്റെ സ്റ്റാർ പേസർ ഹർഷൽ പട്ടേൽ ഐപിഎൽ ബയോ ബബിൾ വിട്ടു. അടുത്ത കുടുംബാംഗത്തിന്റെ മരണത്തെ തുടർന്നാണ്, കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ് ജേതാവായ ഹർഷൽ മുംബൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ആർസിബിക്ക് വേണ്ടി ഈ സീസണിൽ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളാണ് ഹർഷൽ പട്ടേൽ വീഴ്ത്തിയത്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, കുറച്ചുകാലമായി സുഖമില്ലാതിരുന്നിരുന്ന തന്റെ സഹോദരിയെയാണ്‌ ഹർഷലിന് നഷ്ടപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് തൊട്ടുപിന്നാലെയാണ്‌ കുടുംബത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് ഹർഷൽ പട്ടേൽ അറിഞ്ഞത്. വാർത്ത അറിഞ്ഞതിന് ശേഷം പേസർ ബയോ ബബിൾ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയെ നയിക്കുന്ന 31 കാരനായ ഹർഷൽ കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും മെച്ചപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ബൗളിംഗ് – ഓൾറൗണ്ടർ ആർസിബിക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎൽ 2022 മെഗാ ലേലത്തിൽ 10.75 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസി അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ആർസിബി ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഏപ്രിൽ 12-ന് നടക്കുന്ന മത്സരത്തിൽ ഹർഷൽ പട്ടേലിന്റെ സേവനം ആർസിബിക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.