നനഞ്ഞ പടക്കമായി സഞ്ജുവും കൂട്ടരും 😱 വെടിക്കെട്ട് ഫിഫ്റ്റിയുമായി ഹർഷൽ പട്ടേൽ!! വീഡിയോ

ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരക്ക്‌ മുന്നോടിയായി ഉള്ള രണ്ട് സന്നാഹ മത്സരങ്ങളെ ഇന്ത്യൻ ടീം മാനേജ്മെന്റ് വളരെ അധികം ശ്രദ്ധയോടെ നോക്കുകയാണ്. ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ യുവ താരങ്ങൾ അടക്കം അവസരം പൂർണ്ണമായി യൂസ് ചെയ്യുമെന്നാണ് എല്ലാവരും വിശ്വാസിക്കുന്നത്. നേരത്തെ ഒന്നാം സന്നാഹ മാച്ചിൽ ജയിച്ച ഇന്ത്യൻ ടീം ഇന്ന് നോർത്താപ്ടൻഷെയർ എതിരെയാണ് കളിക്കുന്നത്

എന്നാൽ ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യത്തെ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി സാംസൺ നേരിട് ആദ്യത്തെ ബോളിൽ തന്നെ വിക്കറ്റിന് മുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായി പുറത്തായി. ശേഷം എത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കും തന്നെ പിടിച്ച് നിൽക്കാനായി കഴിയാതെ വന്നതോടെ ഇന്ത്യക്ക് അവസാന ഓവറുകളിൽ കരുത്തായി മാറിയത് ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് ഇന്നിങ്സ്. പക്ഷേ എല്ലാവരെയും ഞെട്ടിച്ചത് ഹർഷൽ പട്ടേൽ ആണ്.

താരം വെടികെട്ട് ഫിഫ്റ്റിയുമായി ഇന്ത്യൻ ടോട്ടൽ 20 ഓവറിൽ 8 വിക്കറ്റുകൾ നഷ്ടത്തിൽ 149ലേക്ക് എത്തിച്ചു.സഞ്ജു സാംസൺ (0), ഇഷാൻ കിഷൻ (14), രാഹുൽ ത്രിപാടി (7), സൂര്യകുമാർ യാദവ് (0), വെങ്കിടെശ് അയ്യർ (20)എന്നിവർ എല്ലാം പുറത്തായപ്പോൾ ഇന്ത്യൻ ടോട്ടൽ 100പോലും കടക്കില്ലെന്ന് തോന്നിച്ചു.

എന്നാൽ ഏഴാം നമ്പറിൽ എത്തിയാൽ ഹർഷൽ പട്ടേൽ വെടിക്കെട്ട് ഇന്നിങ്സുമായി രക്ഷകനായി മാറി. താരം 36 ബോളിൽ 5 ഫോറും 3 സിക്സും അടക്കമാണ് 54 റൺസ്‌ അടിച്ചത്. കൂടാതെ നായകൻ ദിനേശ് കാർത്തിക്ക് 34 റൺസ്‌ നേടി. മുൻപും ഐപെല്ലിൽ അടക്കം ഇത്തരം വെടിക്കെട്ട് ഇന്നിങ്സുകൾ ഹർഷൽ പട്ടേൽ കാഴ്ചവെച്ചിട്ടുണ്ട്.മൂന്ന് ടി :20കളും മൂന്ന് ഏകദിനവുമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ട് എതിരെ കളിക്കുക. ജൂലൈ 7 നാണ് ഫസ്റ്റ് ടി :20