അടികൊള്ളിയായി ഹർഷൽ പട്ടേൽ!! പക്ഷെ സപ്പോർട്ട് നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി :20 മാച്ചിൽ ഇന്ത്യൻ ടീം നേടിയത് അഭിമാന ജയം.6 വിക്കെറ്റ് ജയം നേടി ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ രോഹിത് ശർമ്മയും സംഘവും 1-1ന് ഒപ്പം എത്തിയപ്പോൾ മൂന്നാം ടി :20 രണ്ടു ടീമുകൾക്കും നിർണായക മാച്ചായി മാറി കഴിഞ്ഞു. ജയിച്ചെങ്കിലും ചില ആശങ്കകൾ ഇന്ത്യൻ ക്യാമ്പിൽ സജീവമാണ്.

ഇന്നലെ മഴ കാരണം എട്ട് ഓവറുകൾ മാത്രമായി ചുരുങ്ങിയ മത്സരത്തിൽ ഇന്ത്യൻ ടീം ബൗളർമാരിൽ ചിലരുടെ പ്രകടനം വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. പരിക്ക് ശേഷം ഇന്ത്യൻ സ്‌ക്വാഡിലേക്ക് തിരികെ എത്തിയ ബുംറ മനോഹര പ്രകടനവുമായി തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ പതിവ് പല്ലവി മറ്റുള്ളവർ ആവർത്തിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. പെസർ ഹർഷൽ പട്ടേൽ ഒരിക്കൽ കൂടി നിരാശ മാത്രാണ് നൽകിയത്. ഒന്നാം ടി :20 മാച്ചിൽ റൺസ് വഴങ്ങിയ ഹർഷൽ പട്ടേൽ ഇന്നലെ മാച്ചിലും അനായാസം റൺസ് വഴങ്ങി.

ഇന്നലെ ഓസ്ട്രേലിയൻ ഇന്നിങ്സിലെ അവസാന ഓവറിൽ മൂന്ന് സിക്സ് ആണ് ഹർഷൽ പട്ടേൽ വഴങ്ങിയത്. പരിക്ക് ശേഷം എത്തിയ താരം തന്റെ മികവിലേക്ക് എത്തുന്നില്ല എന്നത് വലിയ പ്രശ്നം കൂടിയാണ്. കൂടാതെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ ഡെത്ത് ഓവറുകളിൽ ബുംറക്ക് ഒപ്പം മറ്റൊരു വിശ്വസ്ഥ ബൗളർ ഇല്ല എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ സീനിയർ പെസർ ഭുവിക്ക് യോർക്കർ എറിയാൻ കഴിയാത്തതും തലവേദന തന്നെ.

ഫുൾ ടോസ് അടക്കം എറിഞ്ഞ ഹർഷൽ പട്ടേലിനെ ന്യായീകരിച്ച ആണ് ക്യാപ്റ്റൻ രോഹിത് ശർമ്മ പക്ഷെ ഇന്നലെ സംസാരിച്ചത്.ഞങ്ങൾ ബൗൾ ചെയ്യുമ്പോൾ തുടക്കസമയം പിച്ച് നിന്നും സപ്പോർട്ട് ലഭിച്ചു. പക്ഷെ അവസാന ഓവറിൽ അൽപ്പം മഞ്ഞുവീഴ്ച പണി തന്നു. അതാണ്‌ ഹർഷൽ ബൗളിങ്ങിൽ കുറച്ചു ഫുൾ ടോസ് കണ്ടത് ” ക്യാപ്റ്റൻ രോഹിത് അഭിപ്രായം വിശദമാക്കി.