സ്ലോ ബോൾ ബ്യൂട്ടിയുമായി ഹർഷൽ പട്ടേൽ!ഷോക്കായി ബാറ്റ്‌സ്മാൻ

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ ടീമിന് മികച്ച തുടക്കം. ഒരിക്കൽ കൂടി ഇംഗ്ലണ്ട് ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ നിറംമങ്ങിയപ്പോൾ എല്ലാവരിലും നിന്നും കയ്യടി നേടിയത് പേസർ ഹർഷൽ പട്ടേൽ. താരം എറിഞ്ഞ ഒരു സ്ലോ ബോൾ ഇപ്പോൾ എല്ലാവരിലും ചർച്ചയായി മാറുകയാണ്.

ഇന്നത്തെ മത്സരത്തിൽ കൂടി ജയം സ്വന്തമാക്കി ടി :20 പരമ്പര 3-0ന് നേടാനാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നതെങ്കിൽ പരമ്പരയിൽ ഒരു ആശ്വാസ ജയമാണ് ജോസ് ബട്ട്ലറും ടീമും ആഗ്രഹിക്കുന്നത്. കളിയിൽ നാല് വിക്കറ്റുകളുമായിട്ടാണ് ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങിയത്. ഭുവി, ബുംറ, ചാഹൽ, ഹാർദിക്ക് പാണ്ട്യ എന്നിവർക്ക് വിശ്രമം നൽകിയ ഇന്ത്യൻ ടീം പകരം ആവേഷ് ഖാൻ, ഉമ്രാൻ മാലിക്ക്, രവി ബിഷ്നോയി, ശ്രേയസ് അയ്യർ എന്നിവർക്ക് പ്ലെയിങ് ഇലവനിൽ അവസരം നൽകി. ജോസ് ബട്ട്ലർ വിക്കെറ്റ് ആവേഷ് ഖാൻ വീഴ്ത്തിയപ്പോൾ റോയ് വിക്കെറ്റ് അതിവേഗ ബോളർ ഉമ്രാൻ മാലിക്ക് സ്വന്തമാക്കി.

എന്നാൽ എല്ലാവരിലും അമ്പരപ്പ് സൃഷ്ടിച്ചത് ഹർഷൽ പട്ടേൽ വീഴ്ത്തിയ ആദ്യത്തെ വിക്കെറ്റ് തന്നെ.യുവ താരം ഫിപിപ്പ് സാൾട്ട് സ്റ്റമ്പ്സ് മനോഹരമായ ഒരു സ്ലോ ബോൾ കൂടിയാണ് ഹർഷൽ പട്ടേൽ തെറിപ്പിച്ചത്. വളരെ അധികം മനോഹരമായ സ്ലോ ബോൾ മിടുക്ക് തിരിച്ചറിയാൻ ബാറ്റ്‌സ്മാന് ഒരു അർഥത്തിലും കഴിഞ്ഞില്ല. ഹർഷൽ പട്ടേൽ ഈ സ്ലോ ബോൾ ഇംഗ്ലണ്ട് ക്യാമ്പിൽ അടക്കം ഞെട്ടൽ സൃഷ്ടിച്ചു.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :Rohit, Pant, Virat, Surya, Shreyas, Karthik, Jadeja, Harshal, Avesh, Umran, Bishnoi