സഞ്ജുവിന്റെ കൈപിടിച്ച് ഹർഷ ഭോഗ്ലെ!!മൂന്നാം നമ്പറിൽ സഞ്ജു തന്നെ ടീമിൽ : ഹർഷ ഭോഗ്ലെ ടീം അറിയാം

ഐപിഎൽ 15-ാം പതിപ്പിന് സമാപനമായെങ്കിലും, സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾ, മോശം പ്രകടനം നടത്തിയ കളിക്കാർ തുടങ്ങി ഐപിഎല്ലുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് അടങ്ങുന്നില്ല. ഇപ്പോഴിതാ ക്രിക്കറ്റ് വിദഗ്ദ്ധനും കമന്റെറ്ററുമായ ഹർഷ ഭോഗ്ലെ ഈ ഐപിഎൽ സീസണിൽ തന്റെ പ്ലെയിംഗ് ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇലവനിലെ മിക്ക പൊസിഷനുകളിൽക്കും നിരവധി താരങ്ങളെയാണ് ഹർഷ ഭോഗ്ലെ പരിഗണിച്ചത്.

ഓപ്പണർമാരായി ലഖ്നൗ സൂപ്പർ ജിയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെയും, സൺറൈസേഴ്സ് ഹൈദരാബാദ് താരം രാഹുൽ ട്രിപാതിയെയുമാണ് ഹർഷ ഭോഗ്ലെ തിരഞ്ഞെടുത്തത്. എന്നിരുന്നാലും ഓപ്പണർ റോളിലേക്ക് ശിഖർ ധവാനും തന്റെ പരിഗണനയിൽ ഉണ്ടായിരുന്നുവെന്ന് ഹർഷ ഭോഗ്ലെ വ്യക്തമാക്കി. എന്നാൽ, മൂന്നാം നമ്പറിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ അല്ലാതെ മറ്റാരെയും തനിക്ക് പരിഗണിക്കേണ്ടിവന്നില്ല എന്ന് ഹർഷ ഭോഗ്ലെ പറഞ്ഞു.

പ്ലെയിംഗ് ഇലവനിൽ നാലാമനായി മുംബൈ ഇന്ത്യൻസിന് വേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവിനെയും അഞ്ചാമനായി ഗുജറാത്ത് ടൈറ്റൻസ്‌ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയേയും ഹർഷ ഭോഗ്ലെ തിരഞ്ഞെടുത്തു. വിക്കറ്റ് കീപ്പറായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെറ്റെറൻ താരം ദിനേഷ് കാർത്തിക് ആണ് ഇടംപിടിച്ചത്. ഏഴും എട്ടും സ്ഥാനങ്ങളിൽ രാജസ്ഥാൻ റോയൽസിന്റെ സ്പിൻ ജോഡികളായ അശ്വിനും ചഹലും സ്ഥാനം കണ്ടെത്തി.

ഫാസ്റ്റ് ബോളർമാരായി ലഖ്നൗ സൂപ്പർ ജിയന്റ്സിന്റെ യുവ പേസർ മൊഹ്‌സിൻ ഖാനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലിനെയും മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറയെയുമാണ് ഹർഷ ഭോഗ്ലെ തിരഞ്ഞെടുത്തത്. എന്നിരുന്നാലും, അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്, കുൽദീപ് സെൻ തുടങ്ങിയ യുവതാരങ്ങളെല്ലാം തന്നെ തന്റെ പരിഗണനയിൽ ഉണ്ടായിരുന്നു എന്ന് ഹർഷ ഭോഗ്ലെ വെളിപ്പെടുത്തി.

Rate this post