അവനെ എന്തിന് ഒഴിവാക്കി 😱😱സഞ്ജുവിനായി വാദിച്ച് ഹർഷ ഭോഗ്ലെ!!കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ടി :20 ക്രിക്കറ്റ്‌ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസൺ ടീമിൽ ഉണ്ടാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറിച്ചാണ് സംഭവിച്ചത്, രാജസ്ഥാന് വേണ്ടി മികച്ച ഫോമിൽ ബാറ്റേന്തിയിട്ടും സഞ്ജുവിനെ സെലക്ടർമാർ പരിഗണിച്ചില്ല.

മലയാളി ക്രിക്കറ്റ്‌ ആരാധകരെ അടക്കം സംബന്ധിച്ച് ഏറ്റവും നിരാശാജനകമായ വാർത്ത തന്നെയായിരുന്നു ഇത്.സഞ്ജുവിനൊപ്പം കഴിഞ്ഞ കുറച്ച് സീസണുകളിൽ ഐഎപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിയും ടീമിൽ ഉൾപെട്ടില്ല. അതേസമയം, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെയെല്ലാം ടീമിലെത്തുകയും ചെയ്തു. ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ പറയുന്നത് ത്രിപാഠിയും സഞ്ജുവും ടീമില്‍ വേണമായിരുന്നുവെന്നാണ്. ”കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്.

സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്റെ അഭിപ്രായം.” ഭോഗ്‌ലെ കുറിച്ചിട്ടു.സഞ്ജു സാംസൺ എന്ന ക്രിക്കറ്റർ T20 ക്രിക്കറ്റിന് ഏറ്റവും അനുയോജ്യനായ ബാറ്റ്സ്മാനാണ്. ക്രീസിലെത്തിയ ഉടൻ ഏതൊരു ബൗളറെയും അത്ര ലാഘവത്തോടെ ,അനായാസം ക്ളിൻ ഹിറ്റ് ചെയ്യുന്ന അധികമാരും ലോക ക്രിക്കറ്റിൽ തന്നെ ഇല്ലെന്ന് പറയാം.ഈ സീസണിൽ മികച്ച ഫോമിൽ ആണ് രാജസ്ഥാൻ ക്യാപ്റ്റൻ കളിക്കുന്നത് .ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചു.

14 മത്സരത്തില്‍ നിന്ന് 28.77 ശരാശരിയില്‍ 374 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 35 ഫോറും 21 സിക്‌സുമാണ് സഞ്ജു നേടിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജു ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നുവെന്ന് തന്നെ പറയാം.സഞ്ജുവിന്റെ ഭൂരിഭാഗം ഇന്നിങ്ങ്സുകളും വലിയ സ്കോറുകളിലേക്ക് പോകുന്നില്ലെന്നത് ശരിയാണ്. വൻ തോക്കുകൾ പോലും ചില സമയങ്ങളിൽ നിശബ്ദരാകുന്നത് കാണാം. എന്നാൽ അയാൾ ക്രീസിൽ നിൽക്കുന്ന സമയങ്ങളിൽ അതൊരു T20 ക്രിക്കറ്റ് മത്സരമാണെന്ന് തോന്നിപ്പിക്കാൻ എന്നെന്നും കഴിയാറുണ്ട്.

സഞ്ജുവിനെ അടച്ചാക്ഷേപിക്കുമ്പോഴും ചില കാര്യങ്ങളിൽ അയാൾ ലോകത്തെ തന്നെ ചില T20 കണക്കുകൾക്കുടമയാണെന്ന് ആ വിമർശകർ പോലും അറിയുന്നില്ല .അവഗണിക്കാനാകാത്ത വിധം എന്തേലും അത്ഭുതം കാണിച്ചാൽ മാത്രമേ ടീമിൽ ഇടം നെടു എന്ന അവസ്ഥയിലാണ് കാര്യങ്ങൾ ഉള്ളത്.

Rate this post