ഞാനോ 😳😳😵‍💫ഞാൻ എപ്പോൾ ഡബിൾ സെഞ്ച്വറിയടിച്ചു 😵‍💫😵‍💫ഹർഷ ഗോയങ്ക ട്വീറ്റ് വൈറൽ

ഇന്ത്യൻ ടീമിനെ സംബന്ധിച്ച ഒരുപാട് പോസിറ്റീവുകൾ എടുത്തു പറയാനാവുന്ന പ്രകടനമായിരുന്നു ന്യൂസിലാൻഡിനെതിരെ രണ്ടാം ഏകദിനത്തിൽ പുറത്തെടുത്തത്. മത്സരത്തിൽ എട്ട് വിക്കറ്റുകളുടെ കൂറ്റൻ വിജയം തന്നെയായിരുന്നു ഇന്ത്യൻ ടീം നേടിയത്. ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ന്യൂസിലാൻഡിനെ ബാറ്റിംഗിനയക്കുകയും, അവർ 108 റൺസിൽ ഓൾഔട്ട് ആവുകയും ചെയ്തിരുന്നു.

ശേഷം 20 ഓവറുകളിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കണ്ടു. എന്നാൽ മത്സരശേഷം ബിസിനസ്മാൻ ഹർഷ ഗോയങ്ക നടത്തിയ ഒരു മണ്ടൻ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വലിച്ചു കീറപ്പെട്ടത്.മത്സരത്തിൽ ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശുഭമാൻ ഗില്ലും രോഹിത് ശർമയും, ഒപ്പം ഇഷാൻ കിഷനും വിരാട് കോഹ്ലിയുമായിരുന്നു ബാറ്റിംഗിന് ഇറങ്ങിയത്. ‘ഇന്ത്യക്കായി രണ്ടാം ഏകദിനത്തിൽ ബാറ്റിംഗിന് ഇറങ്ങിയവരെല്ലാവരും ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടിയിട്ടുള്ളവരാണ്’ എന്നായിരുന്നു ഹർഷ ഗോയങ്ക തന്റെ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. എന്നാൽ വിരാട് കോഹ്ലി ഏകദിനങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയില്ല എന്നത് ഗോയങ്ക ഓർത്തതുമില്ല.

ഈ പോസ്റ്റിനു താഴെ മറുപടി കമന്റുകളുമായി ആരാധകർ അണിനിരന്നു. പലരും കോഹ്ലി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയിട്ടില്ല എന്ന് ഗോയങ്കയെ ഓർമ്മിപ്പിക്കുകയും ചെയ്തു. ടെസ്റ്റിൽ 7 തവണ ഡബിൾ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ഏകദിനങ്ങളിൽ കോഹ്ലിക്ക് അതിനു സാധിച്ചിരുന്നില്ല. ‘എപ്പോഴാണ് വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയത്?’ എന്ന് ഒരു ആരാധകൻ ഗോയങ്കയുടെ പോസ്റ്റിന് കീഴിൽ ചോദിച്ചു.

‘വിരാട് കോഹ്ലി ഏകദിനങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയില്ലെന്നും, അദ്ദേഹത്തിന്റെ ഏകദിനങ്ങളിലെ ഉയർന്ന സ്കോർ 183 റൺസാണെന്നും’ മറ്റൊരു ആരാധകൻ കുറിച്ചു. എന്തായാലും ഗോയങ്കയ്ക്ക് പറ്റിയ അബദ്ധത്തിന് ആരാധകരുടെ ട്രോളുകളും മറ്റും നിറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനം നടക്കുന്നത്.

Rate this post