കാഞ്ഞാറിന്റെ അഭിമാനം,ഹാറൂൺ റഷീദ് എം എ .

0

കാഞ്ഞാറിൻറെ അഭിമാനം.വിജിലൻറിന്റെ പോരാളി,എതിരാളികളുടെ പേടിസ്വപ്നം.
ഹാറൂൺ റഷീദ് എം എ .

Ratheesh and Haroon Rasheed

തൊട്ടതെല്ലാം പൊന്നാക്കും എന്നു കേട്ടിട്ടുണ്ടൊ ? എന്നാൽ അക്ഷരാർത്ഥത്തിൽ അതാണ് ഹാറൂൺ. തൊടുക്കുന്ന ഓരോ സ്മാഷും എതിരാളികളുടെ നെഞ്ച് പിളർക്കുന്നതായിരിക്കും. ഉയർന്നു പൊങ്ങുന്ന ഓരോ പന്തും ലക്‌ഷ്യ സ്ഥാനത്തു എത്തിക്കുന്ന എതിരാളികളുടെ പേടിസ്വപ്നം വോളിബാൾ ലോകത്തെ അതികായൻ.. ഹാറൂൺ റഷീദ് എം എ.. വർണിക്കുവാൻ വാക്കുകൾ ഇല്ല..

കബീർ എം എ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഷിജാസ് മുഹമ്മദ്, ഷിഹാബ് എം എ എന്നിങ്ങനെ ഒരുപാടു നല്ല കളിക്കാരെ വാർത്തെടുത്ത വിജിലന്റ് ക്ലബ് തന്നെയാണ് ഹാറൂണിനെ കാഞ്ഞാറിന് നൽകിയത് , ഹാറൂൺ ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം,ഭാരത മണ്ണിൽ മാത്രം അല്ല കടൽ കടന്നു അറബി നാടുകളിലും ഹാറൂൺ വിസ്മയം തീർക്കുന്നു,നാലുമണി കാറ്റേറ്റ് ഒരു കളി ആസ്വദിക്കാൻ കാഞ്ഞാർ വിജിലൻറ് സ്റ്റേഡിയത്തിൽ ഒത്തു കൂടുന്ന വോളിബാൾ ആസ്വാദകരുടെ ലക്‌ഷ്യം ഹാറൂൺ തന്നെ. ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ എവിടെയും വോളിബാൾ മാമാങ്കം നടന്നാൽ ഉയരുന്ന ചോദ്യം ഒന്നു മാത്രം. ഹാറൂൺ കളിക്കുന്നുണ്ടോ ?. അവിടെ അദ്ദേഹത്തിന്റെ കളി കാണാൻ ഓടിയെത്തുന്നവർ ആയിരങ്ങൾ. ഒരുപാട് കളിക്കാർക്ക് അവസരം ഒരുക്കുകയും കളിക്കളത്തിലേക്കു കൈ പിടിച്ചു കയറ്റുകയും ചെയ്ത ഹാറൂണിനു തൻറെ ആധിപത്യം തുടരുന്നതിനും പല വിസ്മയം തീർക്കുന്നതിനും കാലങ്ങൾ ഇനിയും ഒരുപാട്.