
‘പുതിയ വീട്ടിലേക്ക്..’ സന്തോഷം പങ്കിട്ട് ഹരീഷ് കണാരൻ; കേരളം തനിമയുള്ള പുത്തൻ വീടിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് താരം !! | Hareesh Kanaran New House
Hareesh Kanaran New House Malayalam : നിരവധി മലയാള സിനിമകളിലൂടെയും കോമഡി രംഗങ്ങളിലൂടെയും പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് കണാരൻ. മിമിക്രി കലാരംഗത്തും ഇദ്ദേഹം സജീവ സാന്നിധ്യമാണ്. കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ഗ്രൂപ്പിലൂടെയാണ് ഇദ്ദേഹം മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ ആവാത്ത ഹാസ്യ നടന്മാരിൽ പ്രധാനിയാണ് ഹരീഷ് കണാരൻ.2014 പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റിയാണ് ഹരീഷ് കണാരന്റെ കരിയറിലെ ആദ്യചിത്രം.
മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മുൻനിര നായകന്മാരുടെ എല്ലാം കൂടെ ഹരീഷ് കണാരൻ അഭിനയിച്ചിട്ടുണ്ട്.മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ജാലിയൻ കണാരൻ എന്ന സ്റ്റോക്ക് കഥാപാത്രത്തിലൂടെ ആണ് അദ്ദേഹം ഏറെ ജനശ്രദ്ധ നേടുന്നത്.ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിൽ കൂടാതെ, സപ്തമ ശ്രീ തസ്കര,നീന ,ഒരു സെക്കൻഡ് ക്ലാസ് യാത്ര,മരുഭൂമിയിലെ ആന, അച്ഛാദിൻ, കുഞ്ഞിരാമായണം ,ഡാർവിന്റെ പരിണാമം,സോൾട്ട് മാംഗോ ട്രീ ,ടു കൺട്രീസ്, കിംഗ് ലയർ,ഗോദ,ഇട്ടിമാണി, ഗാനഗന്ധർവ്വൻ,സൂഫിയും സുജാതയും, എന്നിവയെല്ലാം താരം അഭിനയിച്ച ചില മലയാള ചലച്ചിത്രങ്ങളാണ്.
