ഹാർദിക്ക് കൈ എറിഞ്ഞോടിച്ചു 😱😱😱ഞെട്ടി തരിച്ച് ഭാര്യ :നാടകീയ രംഗങ്ങൾ ഇപ്രകാരം

ബുധനാഴ്ച്ച (ഏപ്രിൽ 27) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത്‌ ടൈറ്റൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ നായകനായ ടൈറ്റൻസിന് 5 വിക്കറ്റ് ജയം. ഐപിഎൽ 2022-ൽ ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്‌. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനായിരുന്നു ജയം.

ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ, എസ്ആർഎച്ച് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ 7 മത്സരങ്ങളുടെ തുടർച്ചയായ ടോസ് വിജയങ്ങൾ അവസാനിപ്പിച്ചാണ് മത്സരത്തിന് തുടക്കമിട്ടത്. തുടർന്ന്, ബാറ്റിംഗിനിറങ്ങിയ എസ്ആർഎച്ച്, അഭിഷേക് ശർമ്മ (65), ഐഡൻ മാർക്രം (56) എന്നിവരുടെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് കണ്ടെത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്‌ നിരയിൽ വ്രിദ്ധിമാൻ സാഹ (68), രാഹുൽ തിവാത്തിയ (40), റാഷിദ്‌ ഖാൻ (31) എന്നിവർ മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇന്നിംഗ്സിന്റെ അവസാന ബോളിൽ ഗുജറാത്ത്‌ ടൈറ്റൻസ് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

എന്നിരുന്നാലും, മികച്ച ഫോമിൽ കളിക്കുന്ന ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (10) ബാറ്റിംഗിൽ പരാജയപ്പെട്ടത് ഗുജറാത്ത്‌ ടൈറ്റൻസ് ആരാധകർക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നതാഷയെയും നിരാശപ്പെടുത്തി.145 കിലോമീറ്റർ വേഗതയുള്ള ബൗൺസറുമായിയാണ്‌ എസ്ആർഎച്ച് പേസർ ഉമ്രാൻ മാലിക് പാണ്ഡ്യയെ സ്വാഗതം ചെയ്തത്. ആ ബോൾ പാണ്ഡ്യയുടെ വലത് തോളിൽ തട്ടുകയും, ടൈറ്റൻസ് ക്യാപ്റ്റന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സംഘം പരിശോധിക്കുകയും ചെയ്തു.

ശേഷം, മാലിക്കിനെതിരെ പാണ്ഡ്യ രണ്ട് ബൗണ്ടറികൾ നേടിയെങ്കിലും 10-ാം ഓവറിലെ രണ്ടാം ബോളിൽ മാലിക് പാണ്ഡ്യയെ മാർക്കോ ജാൻസണിന്റെ കൈകളിൽ എത്തിച്ച് പുറത്താക്കി. ഹാർദിക് തിരികെ പവലിയനിലേക്ക് നടക്കുമ്പോൾ, ക്യാമറ കണ്ണുകൾ പാണ്ഡ്യയുടെ ഭാര്യ നതാഷ സ്റ്റാൻഡിൽ നിരാശയായിരിക്കുന്ന ദൃശ്യം ഒപ്പിയെടുത്തു.