പോരാളികളുടെ സംഘം 😱ജയിക്കാൻ തുനിഞ്ഞിറങ്ങിയ ടീം : ഗുജറാത്ത് ടേബിൾ ടോപ്പേഴ്സ്

എഴുത്ത് : ശ്രീഹരി അറക്കൽ;മാര്‍കോ ജാന്‍സന്‍റെ ഇരുപതാം ഓവറിലെ അഞ്ചാം പന്ത് കവറിന് മുകളിലൂടെ അതിര്‍ത്തിവര ഭേദിച്ചപ്പോള്‍ മുത്തയ്യാമുരളീധരന്‍ സണ്‍റൈസേര്‍സ് ഡഗ്ഗ് ഔട്ടില്‍ നിന്ന് അമര്‍ഷം പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ വര്‍ഷങ്ങളായി ക്രിക്കറ്റിനെ പിന്തുടരുന്ന ഇയാന്‍ ബിഷപ്പ് പറഞ്ഞ വാക്കുകളാണിത്.m മുരളീധരന്‍റെ മാത്രം അല്ല ഓരോ സണ്‍ റൈസേര്‍സ് ആരാധകന്‍റേയും മാനസ്സിക നില ആ അവസരത്തില്‍ അത്തരത്തിലായിരുന്നിരിക്കണം.

തുടര്‍ച്ചയായ ആറാം ജയം ഉറപ്പിച്ചിരുന്ന മത്സരം.അവസാന രണ്ട് ഓവറില്‍ 35 എന്നതിലേക്കും അവസാന ഓവറില്‍ 22 റണ്‍സ് എന്നതിലേക്കും എത്തിയ മത്സരം..ആ ഒരു നിലയില്‍ നിന്നാണ് റാഷിദ് ഖാന്‍ – രാഹുല്‍ തിവാട്ടിയ സഖ്യം ഗുജറാത്തിന് മറ്റൊരു അത്ഭുത വിജയം സമ്മാനിക്കുന്നത്.രാഹുല്‍ തിവാട്ടിയ എന്ന കുട്ടിക്രിക്കറ്റിലെ അപ്രവചനീയതരുടെ പുതിയ പതിപ്പിന്‍റെ പേര് വിളിച്ചായിരുന്നു അവസാന ഓവറുകളില്‍ വാങ്കഡേ സ്റ്റേഡിയം ചാന്‍റ് ചെയ്തിരുന്നത്.അയാളുടെ പൂര്‍വ്വകാലം പരിശോധിച്ചാല്‍ തീര്‍ത്തും സ്വാഭാവികമായൊരു ചാന്‍റ്.

എന്നാല്‍ അവിടെ നിന്ന് റഷീദ് മൂന്ന് സിക്സറുകളൂടെ തങ്ങളുടെ ഹൃദയം ഭേദിക്കും എന്ന് തിവാട്ടിയക്ക് സ്ട്രൈക്ക് നഷ്ടപ്പെട്ടപ്പോള്‍ ആശ്വസിച്ചിരുന്ന സണ്‍റൈസേര്‍സ് ക്യാമ്പ് മനസ്സില്‍ പോലും കണ്ടിരുന്നോ .കെയിന്‍ വില്ല്യംസണ്‍ സീസണില്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ എത്രത്തോളം പരാജിതന്‍ ആണെങ്കിലും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനുകളില്‍ ഒന്നിന്‍റെ ഉടമയാണ്.ആ തലച്ചോറില്‍ നിന്ന് ജാന്‍സണ്‍ ഓവര്‍ തുടങ്ങും മുന്‍പും ഓവറിനിടയിലും നിരന്തരം സന്ദേശങ്ങള്‍ ജാന്‍സണിലേക്ക് പോകുന്നുണ്ടായിരുന്നു.

എന്നാല്‍ വെട്ടൊന്ന് മുറി രണ്ട് എന്ന കാടന്‍ നയത്തില്‍ നില്‍ക്കുന്നവര്‍ക്ക് മുന്‍പില്‍ ആ സന്ദേശങ്ങള്‍ എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ ആണ് ?തീര്‍ച്ചയായും ഇപ്പോള്‍ പൂര്‍ത്തിയായത് IPL ലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ്.നമ്മുടെ ഓരോരുത്തരുടേയും ആ സമയത്തെ മാനസ്സികാവസ്ഥ തലയ്ക്ക് തൊട്ടുമുകളിലൂടെ വെള്ളപ്പന്ത് മൂളിപ്പറന്നപ്പോള്‍ എന്താണ് നടന്നത് എന്ന് അറിയാതെ മൈതാനത്ത് ഒരു തരിപ്പോടെ മുട്ടുകുത്തി നിന്ന നടരാജനെപ്പോലെയും ആയിരുന്നിരിക്കണം.