ഏഴല്ല 15 റൺസാണേലും ഞാൻ റെഡിയായിരുന്നു!! ആത്മവിശ്വാസം ആൾരൂപമായി ഹാർദിക്ക് പാണ്ട്യ

പാകിസ്ഥാൻ എതിരായ മാച്ചുകളിൽ എക്കാലവും ഒരു അധിപത്യം ഇന്ത്യൻ ടീം പുലർത്താറുണ്ട്. ആ ഒരു പതിവിന് ഇത്തവണയും ഒരു മാറ്റവുമില്ല. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ വഴങ്ങിയ 10 വിക്കറ്റ് തോൽവിക്ക് മാസ്സ് പ്രതികാരമായി മാറി ഇന്നലത്തെ ടീം ഇന്ത്യയുടെ 5 വിക്കെറ്റ് ജയം.

ഒരുവേള തോൽവിയെന്ന് ഉറപ്പിച്ച മത്സരത്തിൽ ഹാർദിക്ക് പാണ്ട്യ : ജഡേജ സഖ്യം പ്രകടനമാണ് നിർണായക ജയം ഒരുക്കിയത്. അവസാന രണ്ട് ഓവറുകളിൽ ഹാർദിക്ക് പാണ്ട്യ തുടർ ബൗണ്ടറികൾ കൂടി പായിച്ചതോടെ ഇന്ത്യൻ സംഘം ജയം എളുപ്പമായി. വെറും 17 ബോളിൽ നാല് ഫോറും ഒരു സിക്സും അടക്കം 33 റൺസുമായി തിളങ്ങിയ ഹാർദിക്ക് പാണ്ട്യ നേരത്തെ മൂന്ന് പ്രധാന വിക്കറ്റുകൾ കൂടി വീഴ്ത്തിയിരുന്നു. താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

ഇന്നലെ മാച്ച് ശേഷം തന്റെ പ്രകടനത്തെ കുറിച്ച് വാചാലാനായ ഹാർദിക്ക് പാണ്ട്യ ഇന്ത്യൻ ടീമിലെ തന്റെ പ്രതീക്ഷകൾ അടക്കം വ്യക്തമാക്കി.”ബൗളിംഗിൽ,എപ്പോഴും നിങ്ങൾ കളിക്കുന്നതായ ഓരോ സാഹചര്യങ്ങൾ വിലയിരുത്തുകയും ഒപ്പം നിങ്ങളുടെ പ്ലാനുകൾ ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബൗളിങ്ങിൽ ഷോർട്ട് ബൗളിംഗ്, ഹാർഡ് ലെങ്ത് എന്നിവയാണ് എന്റെ വലിയ ശക്തി.” ഹാർദിക്ക് ബൌളിംഗ് കുറിച്ചുള്ള അഭിപ്രായം വിശദമാക്കി

” ഇങ്ങനെ ഒരു റൺസ്‌ ചേസിൽ നിങ്ങൾ എല്ലാം തന്നെ എല്ലായ്പ്പോഴും ഓവർ ബൈ ഓവർ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു. ഒരു യുവ ബൗളറും ഒരു ഇടങ്കയ്യൻ സ്പിന്നറും ബൗൾ ചെയ്യാൻ എനിക്ക് എപ്പോഴും തന്നെ അറിയാമായിരുന്നു.അത്‌ കൊണ്ട് തന്നെ അവസാന ഓവറിൽ ഞങ്ങൾക്ക് 7 റൺസ് മാത്രമേ ജയിക്കാൻ ആവശ്യമുള്ളൂ, എങ്കിലും ഞങ്ങൾക്ക് 15 റൺസ് വേണമെങ്കിൽ പോലും, ഞാൻ പൂർണ്ണമായി റെഡിയായിരുന്നു.അവസാന ഓവറിൽ ബൗളർ എന്നേക്കാൾ പ്രെഷറിലാകും എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. കാര്യങ്ങൾ കൂടുതൽ ലളിതമായി ഞാൻ ചിന്തിക്കാൻ ശ്രമിച്ചു ” ഹാർദിക്ക് പാണ്ട്യ മത്സരശേഷം പ്ലാനുകൾ വെളിപ്പെടുത്തി

Rate this post