എനിക്ക് ഇനിയും ഒരു ആഗ്രഹം ഉണ്ട് 😱😱😱ഞെട്ടിക്കുന്ന അറിയിപ്പുമായി ഹാർദിക്ക് പാണ്ട്യ

തുടർച്ചയായി പരിക്കുകൾ, ബൗൾ ചെയ്യാൻ സാധിക്കുന്നില്ല, ബാറ്റിംഗിൽ തിളങ്ങാനും ആകുന്നില്ല, ബൗൾ ചെയ്യാത്ത ഓൾറൗണ്ടറെ ഇന്ത്യൻ ടീമിന് ആവശ്യമില്ല എന്ന് നാനാഭാഗത്തുനിന്നും മുറവിളികൾ ഉയർന്നു. ഒടുവിൽ ലോകകപ്പിലെ മോശം ഫോം കൂടിയായതോടെ, ഇന്ത്യയുടെ ഭാവി കപിൽ ദേവ് എന്ന് ക്രിക്കറ്റ്‌ ലോകം വാഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ദേശീയ ടീമിൽ നിന്ന് സ്വയം ഇടവേള പ്രഖ്യാപിച്ച് പിന്മാറി.

കരിയറിലെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്ന ഹാർദിക് പാണ്ഡ്യയെ, അദ്ദേഹത്തെ വളർത്തിയെടുത്ത മുംബൈ ഇന്ത്യൻസ് തന്നെ കൈപിടിച്ചുയർത്തും എന്ന് ക്രിക്കറ്റ് ലോകം കരുതിയെങ്കിലും, ഐപിഎൽ 2022 മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസും അയാളെ കയ്യൊഴിഞ്ഞു. ഒടുവിൽ ഗുജറാത്ത് ടൈറ്റൻസ് എന്ന പുതിയ ഐപിഎൽ ഫ്രാഞ്ചൈസി വരികയും ഹാർദിക് പാണ്ഡ്യയെ നായകനായി സ്വീകരിക്കുകയും ചെയ്തു, അവിടെ ആയിരുന്നു ഹാർദിക് പാണ്ഡ്യ എന്ന ഓൾറൗണ്ടറുടെ ക്രിക്കറ്റിലേക്കുള്ള രണ്ടാം തിരിച്ചുവരവ്‌.

ഒരു ശരാശരി ടീമിനെ, ക്യാപ്റ്റൻസിയിൽ യാതൊരു പരിചയസമ്പത്തും ഇല്ലാത്ത ഹാർദിക് പാണ്ഡ്യ അവരുടെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ചു. സീസണിൽ 15 കളികളിൽ നിന്ന് 487 റൺസും 8 വിക്കറ്റും നേടി വ്യക്തിഗത മികവ് പുലർത്തി. ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഇനി ഒരു ആഗ്രഹം കൂടി ഹാർദിക്കിന് ബാക്കിയുണ്ട്. അതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ.

“ഏതൊക്കെ ടീമിന് വേണ്ടി എത്ര കളി കളിച്ചാലും, ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇന്ത്യൻ ടീമാണ് എനിക്ക് ഇത്രയും വലിയ ആരാധകരെ സമ്മാനിച്ചത്. അവർക്കായി ഇന്ത്യൻ ജേഴ്സിയിൽ ഒരു ലോകകപ്പ് നേടണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി എന്നാൽ കഴിയുന്നതിന്റെ പരമാവധി ഞാൻ ഇന്ത്യൻ ടീമിനായി സമർപ്പിക്കും,” ഹാർദിക് പാണ്ഡ്യ പറഞ്ഞു.