പാണ്ട്യ വിക്കറ്റിൽ നടുങ്ങി ഭാര്യ 😱😱ഫ്ലൈയിങ് കിസ്സ് സെലിബ്രേഷനുമായി ഋഷി ധവാൻ

ഐപിൽ പതിനഞ്ചാം സീസണിൽ ആൾറൗണ്ട് മികവിനാൽ തുടർ ജയങ്ങൾ സ്വന്തമാക്കിയ ടീമാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടീം. 8 കളികൾ ഇതിനകം തന്നെ ജയിച്ച അവർ പഞ്ചാബ് കിങ്‌സ് എതിരായ ഇന്നത്തെ കളിയിൽ ജയം മാത്രമാണ് ലക്ഷ്യമിടുന്നത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച അവർക്ക് സാധിച്ചത് 143 റൺസ്‌.

പതിവിൽ നിന്നും വ്യത്യസ്തമായി ബാറ്റിങ് നിരയുടെ തകർച്ചയാണ് ഗുജറാത്തിന് കനത്ത തിരിച്ചടിയായി മാറിയത്. ഗിൽ അടക്കം ടോപ് ഓർഡർ ബാറ്റിങ് അതിവേഗം തകർന്ന മത്സരത്തിൽ എല്ലാ പ്രതീക്ഷകളും ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയിളായിരുന്നു. എന്നാൽ ഈ സീസണിൽ ഉടനീളം മികച്ച ഫോമിൽ കളിച്ച ഹാർദിക്ക് പാണ്ട്യക്ക് പഞ്ചാബ് ബൗളർമാരുടെ കണിശതയാർന്ന ബൗളിംഗ് മുൻപിൽ പിടിച്ചുനിൽകാൻ സാധിച്ചില്ല.ഏഴ് ബോളുകൾ നേരിട്ട ഹാർദിക് പാണ്ട്യക്ക് ഒരു റൺസ്‌ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ഋഷി ധവാൻ എറിഞ്ഞ മനോഹര ഔട്ട്‌ സ്വിങ്ങർ പ്ലാനിൽ കുരുങ്ങിയ താരം വിക്കറ്റിന് പിന്നിൽ ക്യാച്ച് നൽകി മടങ്ങി. ഹാർദിക്ക് വിക്കെറ്റ് നേടിയ ശേഷം ബൗളർ ഋഷി ധവാൻ നടത്തിയ സെലിബ്രേഷൻ വളരെ ശ്രദ്ധേയമായി മാറി. വ്യത്യസ്തമായി കിസ്സ് സെലിബ്രേഷൻ നടത്തിയ ഋഷി ധവാൻ മത്സരത്തിൽ നാല് ഓവറിൽ വെറും 26 റൺസ്‌ വഴങ്ങി ഒരു വിക്കെറ്റ് വീഴ്ത്തി.

അതേസമയം കളി കാണാൻ സ്റ്റേഡിയത്തിലേക്ക് എത്തിയ ഹാർദിക്ക് പാണ്ട്യ ഭാര്യ ഈ വിക്കെറ്റ് നഷ്ടത്തിൽ കനത്ത നിരാശ പ്രകടിപ്പിച്ചു. കാണികൾക്കിടയിൽ വളരെ ആവേശപൂർവ്വം ഇരുന്ന ഹാർദിക്ക് ഭാര്യ നിരാശയിൽ വിഷമിച്ചിരിക്കുന്നതാണ് കാണാൻ സാധിച്ചത്