ചേട്ടൻ വിക്കറ്റ് എടുത്തതിൽ വിഷമമുണ്ടോ 😱😱ഉത്തരം നൽകി ഹാർദിക്ക് പാണ്ട്യ

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ട് പുത്തൻ ടീമുകൾ അരങ്ങേറ്റത്തിനാണ് ഇന്നലെ മുംബൈ സ്റ്റേഡിയം വേദിയായത്. ഐപിൽ പതിനഞ്ചാം സീസണിലെ ആദ്യത്തെ കളിയിൽ ലക്ക്നൗവും ഗുജറാത്തും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ത്രില്ലർ മത്സരം.

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അവസാന ഓവറുകളിലെ മികച്ച പ്രകടനത്തോടെയാണ് ഹാർദിക്ക് പാണ്ട്യയും സംഘവും ജയം പിടിച്ചെടുത്തത്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ യുവ താരങ്ങൾ അസാധ്യമായ ബാറ്റിങ് മികവും മുഹമ്മദ്‌ ഷമി സ്വിങ്ങ് ബൗളിങ്ങും എല്ലാം തന്നെ കാണാനായി സാധിച്ചു. അതേസമയം ഇന്നലത്തെ മത്സരം സഹോദരൻങ്ങൾ പോരാട്ടം എന്നുള്ള വിശേഷണവും സ്വന്തമാക്കിയിരുന്നു. ഗുജറാത്തിന്റെ നായകനായി ഹാർദിക്ക് പാണ്ട്യ എത്തിയപ്പോൾ ലക്ക്നൗ ടീമിനായി ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും കൃനാൾ പുറത്തെടുത്തത് സൂപ്പർ പ്രകടനം.വെറും 13 പന്തുകളിൽ നിന്നും 21 റൺസ്‌ അടിച്ച കൃനാൾ വെറും 17റൺസാണ് നാല് ഓവറിൽ വഴങ്ങിയതും.

കൂടാതെ അനിയനായ ഹാർദിക്ക് നിർണായക വിക്കെറ്റ് വീഴ്ത്താനും കൃനാൾ പാണ്ട്യക്ക് സാധിച്ചു.ചേട്ടന് മത്സരത്തിൽ തന്റെ വിക്കെറ്റ് നൽകിയല്ലോ എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകിയാണ് ഹാർദിക്ക് പാണ്ട്യ മത്സരശേഷം ശ്രദ്ധ നേടിയത്. ജയത്തോടെ തന്നെ ടൂർണമെന്റ് ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷം വെളിപ്പെടുത്തിയ താരം ചേട്ടന് മുൻപിൽ വിക്കെറ്റ് നഷ്ടമാക്കി എങ്കിലും ജയിക്കാൻ കഴിഞ്ഞല്ലോ എന്നാണ് മറുചോദ്യം ഉന്നയിച്ചത്.

“തീർച്ചയായും കൃനാൾ പാന്ധ്യക്ക് വിക്കെറ്റ് നഷ്ടമാക്കിയത് എന്നെ വേദനിപ്പിച്ചേനെ എപ്പോൾ എന്നാൽ ഈ മത്സരം തോറ്റിരുന്നു എങ്കിൻ. എങ്കിലും ജയത്തിൽ ഞാൻ ഹാപ്പിയാണ്. അദ്ദേഹത്തിന് എന്റെ വിക്കെറ്റ് കിട്ടി എനിക്ക് മത്സരം ജയിക്കാൻ കഴിഞ്ഞു. കൂടാതെ ഞങ്ങൾ ഫാമിലി ഇത്‌ സ്വീകരിക്കും “ഹാർദിക്ക് പാണ്ട്യ വാചാലനായി