നീയാണ് എന്നെ റൺഔട്ട്‌ ആക്കിയത് 😱മില്ലറോട് കട്ട കലിപ്പിൽ കയർത്ത് ഹാർദിക് പാണ്ഡ്യ :വിമർശനവുമായി സോഷ്യൽ മീഡിയ

ഐപിഎൽ 2022 സീസണിലെ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന 16-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 6 വിക്കറ്റ് ജയം നേടി, അരങ്ങേറ്റക്കാരായ ഗുജറാത്ത്‌ ടൈറ്റൻസ് ഐപിഎല്ലിൽ തങ്ങളുടെ മൂന്നാം ജയം രേഖപ്പെടുത്തി അപരാജിത കുതിപ്പ് തുടർന്നു. പഞ്ചാബ് കിംഗ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ടൈറ്റൻസ്, 4 വിക്കറ്റ് നഷ്ടത്തിൽ ഇന്നിംഗ്സിലെ അവസാന ബോളിലാണ് ലക്ഷ്യം മറികടന്നത്.

നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ (64), ഓപ്പണർ ശിഖർ ധവാൻ (35) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 189/9 എന്ന ടോട്ടൽ കണ്ടെത്തി. ടൈറ്റൻസിനായി റാഷിദ്‌ ഖാൻ 3-ഉം അരങ്ങേറ്റക്കാരൻ ദർശൻ നാൽകണ്ടെ 2-ഉം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന് ഓപ്പണർ ശുഭ്മാൻ ഗിൽ (96) ആണ് മികച്ച അടിത്തറ നൽകിയത്. ഗില്ലിനെ കൂടാതെ അരങ്ങേറ്റക്കാരൻ സായ് സുദർശനും (35) ടീം ടോട്ടലിൽ കാര്യമായ സംഭാവന നൽകി.

f12e3e8b-cc6b-425c-a434-ecf862687a10

ഗിൽ പുറത്തായതിന് ശേഷം, ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (27), ഡേവിഡ് മില്ലറെ (6*) കൂട്ടുപിടിച്ച് ടൈറ്റൻസിനെ ജയത്തിൽ എത്തിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും, അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദിക് റൺഔട്ട്‌ ആവുകയായിരുന്നു. ഒഡിയൻ സ്മിത്തിന്റെ ബോൾ മില്ലറുടെ ബാറ്റിൽ ടച്ച്‌ ഇല്ലാതെ കീപ്പർ ബെയർസ്റ്റോവിന്റെ കൈകളിൽ എത്തിയപ്പോഴേക്കും, ഒരു ബൈ റണ്ണിന് വേണ്ടി ഹാർദിക് തന്നെയാണ് മുൻകൈ എടുത്തത്. എന്നാൽ, ഹാർദിക് ക്രീസിലെത്തുന്നതിന് മുന്നേ തന്നെ മനോഹരമായ ഒരു ത്രോയിലൂടെ ബെയർസ്റ്റോ ഹാർദിക്കിനെ റൺഔട്ട്‌ ആക്കുകയായിരുന്നു.

എന്നാൽ, റൺഔട്ടായതിന് പിന്നാലെ ഹാർദിക് തന്റെ അമർഷം സഹതാരം ഡേവിഡ് മില്ലറോടാണ് തീർത്തത്. മില്ലറോട് ദേഷ്യപ്പെടുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങൾ ടിവി റിപ്ലൈകളിൽ വ്യക്തമായിരുന്നു. എന്നാൽ, ഒരു ഡൈവിനുള്ള ശ്രമം പോലും നടത്താതെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഹാർദിക്കിന് മില്ലറോട് കയർക്കാനുള്ള അവകാശമില്ല എന്നാണ് ആരാധകരുടെ അഭിപ്രായം