തലക്ക് ഏറിഞ്ഞ് ഉമ്രാൻ മാലിക്ക് 😱😱രണ്ട് ഫോറുമായി തിരികെ മാന്തി ഹാർദിക്ക് [Video ]

ഐപിഎൽ 2022ലെ 21-ാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) തോൽപ്പിച്ച് എത്തിയ ഹൈദരാബാദ്, ടോസ് ലഭിച്ചതോടെ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു.

ന്നിംഗ്‌സിന്റെ മൂന്നാം ഓവറിൽ ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ (7) അവരുടെ വെറ്ററൻ പേസർ ഭൂവനേശ്വർ കുമാർ പുറത്താക്കിയതോടെ കെയ്ൻ വില്യംസണിന്റെ തീരുമാനം ഫലം കണ്ടു.തുടർന്ന്, സായ് സുദർശൻ (11), മാത്യു വേഡ് (19), ഡേവിഡ് മില്ലർ (12) എന്നിവരുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണപ്പോൾ ഗുജറാത്ത്‌ ടൈറ്റൻസ് വലിയ തകർച്ചയിലേക്ക് നീങ്ങും എന്ന് തോന്നിപ്പിച്ചു. എന്നാൽ, ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (50*) ഒരറ്റത്ത് പുറത്താക്കതെ പൊരുതിയതോടെ ടൈറ്റൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് കണ്ടെത്തി.

42 പന്തിൽ 4 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഹാർദിക്കിന്റെ അർദ്ധസെഞ്ച്വറി പ്രകടനം. എന്നാൽ, ഇന്നിംഗ്സിലെ 8-ാം ഓവറിൽ ഉമ്രാൻ മാലിക്കിന്റെ ഒരു 140 കിമി വേഗതയിലുള്ള ബൗൺസർ ഹാർദിക്കിന്റെ ഹെൽമെറ്റിൽ തട്ടിയത് കാണികളെ ഒരു നിമിഷം ഞെട്ടിച്ചു. ഉമ്രാൻ മാലിക്കിന്റെ അപകടകരമായ ബൗൺസർ ഹെൽമെറ്റിൽ തട്ടിയെങ്കിലും, ഹാർദിക്കിന് പരിക്കുകൾ ഒന്നും തന്നെ പറ്റിയില്ല എന്നത് ആരാധകർക്ക് ആശ്വാസം നൽകി.

മാത്രമല്ല, ഉമ്രാൻ മാലിക് എറിഞ്ഞ അടുത്ത രണ്ട് പന്തുകളും ബൗണ്ടറി ലൈൻ കടത്തി, ഹാർദിക് തന്റെ അരിശം തീർക്കുകയും ചെയ്തു. ഇത്‌ ടൈറ്റൻസ് ആരാധകരെ ആവേശത്തിലാക്കി. ഉമ്രാൻ മാലിക് എറിഞ്ഞ 8-ാം ഓവറിലെ രണ്ടാം ബോൾ എക്സ്ട്രാ കവറിലേക്ക് ഒരു ഫ്രന്റ്‌ ഫൂട്ട് ഡ്രൈവിലൂടെ ഫോർ കണ്ടെത്തിയ ഹാർദിക്, അതേ ഓവറിലെ തൊട്ടടുത്ത ബോൾ ഡീപ് മിഡ്‌ വിക്കറ്റിലൂടെ ഫോർ നേടി.