രാജസ്ഥാനെ തവിടുപൊടിയാക്കി ഹാർദിക്ക് പാണ്ട്യ!!! മൂന്ന് വിക്കറ്റും മാസ്സ് പ്രതികാരവും

ഐപിൽ പതിനഞ്ചാം സീസണിലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ മിന്നും പ്രകടനവുമായി ഗുജറാത്ത് ടീം കയ്യടികൾ നേടിയപ്പോൾ ഏറ്റവും അധികം പ്രശംസ നേടിയത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ. നീണ്ടകാലം വിമർശനങ്ങൾ നേരിട്ട ഹാർദിക്ക് പാണ്ട്യ ഐപിൽ ഫൈനലിൽ മാസ്സ് എൻട്രിയിലൂടെ ഹേറ്റേഴ്‌സിനുള്ള മറുപടി നൽകി

മത്സരത്തിൽ ടോസ് നഷ്ടമായി ബൗളിംഗ് ആരംഭിച്ച ഗുജറാത്തിനായി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ പുറത്തെടുത്തത് അപാരമായ ക്യാപ്റ്റൻസി സ്കിൽ. തുടക്കത്തിൽ തന്നെ ഓപ്പണർ ജെയ്സ്വാൾ വിക്കെറ്റ് നഷ്ടമായ രാജസ്ഥാൻ ടീമിനെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിട്ടത് ഹാർദിക്ക് പാണ്ട്യയുടെ മാജിക്ക് സ്പെൽ. തന്റെ ഒന്നാം ഓവറിൽ തന്നെ എതിർ ടീം നായകനായ സഞ്ജു സാംസൺ വിക്കറ്റ് കരസ്ഥമാക്കിയ ഹാർദിക്ക് പാണ്ട്യ കളിയിൽ നാല് ഓവറിൽ വഴങ്ങിയത് വെറും 17 റൺസ്‌.

സഞ്ജു സാംസൺ,ജോസ് ബട്ട്ലർ, ഹെറ്മയർ എന്നിവർ പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ താരം തന്റെ ക്യാപ്റ്റൻസി മികവ് എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിന് ശേഷം മോശം ഫോറും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം ഇന്ത്യൻ ടീമിൽ നിന്നും വരെ പുറത്തായ ഹാർദിക്ക് പാണ്ട്യയെ മുംബൈ ഇന്ത്യൻസ് ടീമും ലേലത്തിന് മുൻപായി ഒഴിവാക്കിയിരുന്ന്.

എന്നാൽ പുതിയ ഐപിൽ ടീമിനെ പ്രഥമ സീസണിൽ തന്നെ ഫൈനലിലേക്ക് അനായാസം എത്തിയ ഹാർദിക്ക് പാണ്ട്യ തനിക്ക് ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ റോളിലേക്കു പോലും എത്താനുള്ള യോഗ്യത ഉണ്ടെന്ന് തെളിയിച്ചു

Rate this post