എന്താണ് രോഹിത് കാണിക്കുന്നത്?? ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം!! യോജിച്ച് ആരാധകരും

ഏഷ്യ കപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്കെതിരെയും വിമർശനങ്ങൾ ഉയരുകയാണ്. ഏഷ്യ കപ്പിലെ ദയനീയ പരാജയത്തിൽ രോഹിത് ശർമ്മയുടെ തെറ്റായ തീരുമാനങ്ങൾക്കും പങ്കുണ്ട് എന്നാണ് മുൻ താരങ്ങൾ ഉൾപ്പടെയുള്ളവർ വിലയിരുത്തുന്നത്. ടീം തിരഞ്ഞെടുപ്പിൽ രോഹിത്തിന് സംഭവിച്ച അബദ്ധങ്ങളാണ് ക്രിക്കറ്റ്‌ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോൾ, രോഹിത്തിനൊപ്പം ഇന്ത്യൻ ടീമിലും രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഐപിഎല്ലിൽ മുംബൈ ഉന്ത്യൻസിലും കളിച്ച് പരിചയമുള്ള ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ് രോഹിത് ശർമ്മക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രോഹിത്തിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചക്കൾ ചൂണ്ടിക്കാട്ടാൻ, രോഹിത്തിന് നേരെ നാല് ചോദ്യങ്ങളാണ് ഹർഭജൻ സിംഗ് ചോദിച്ചിരിക്കുന്നത്. ട്വീറ്ററിലൂടെ ആയിരുന്നു ഹർഭജന്റെ പ്രതികരണം.

ഏഷ്യ കപ്പ് സ്‌ക്വാഡിൽ പേസർ ദീപക് ചാഹർ, ഉമ്രാൻ മാലിക് എന്നിവരെ ഉൾപ്പെടുത്താതിരുന്നതും, ദിനേശ് കാർത്തിക്കിന് ടീമിൽ സ്ഥിരമായി അവസരം നൽകാതിരുന്നതുമാണ് ഹർഭജൻ സിംഗിനെ ചൊടിപ്പിച്ചത്. “150 കിമി വേഗതയുള്ള ഉമ്രാൻ മാലിക് എവിടെ? മികച്ച സ്വിംഗ് ബൗളർ ആയ ദീപക് ചാഹറിനേയും കണ്ടില്ലല്ലോ? ഇവർ ആരും അവസരങ്ങൾ അർഹിക്കുന്നില്ലേ? എന്തുകൊണ്ടാണ് ദിനേശ് കാർത്തിക്കിന് തുടർച്ചയായി അവസരങ്ങൾ ലഭിക്കാത്തത്? നിരാശാജനകം,” ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു.

ഏഷ്യ കപ്പിലെ ഇന്ത്യയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഹർഭജൻ നടത്തിയ പ്രതികരണം വളരെ ശരിയാണ്. മികച്ച പേസ് ഉള്ള ഉമ്രാൻ മാലിക്, പവർപ്ലേ ഓവറുകളിൽ നന്നായി പന്തെറിയുന്ന ദീപക് ചാഹർ, പരിചയസമ്പന്നനായ മുഹമ്മദ് ഷാമി തുടങ്ങിയ ഫാസ്റ്റ് ബൗളർ എല്ലാം തന്നെ ഉണ്ടായിട്ടും, സെലക്ടർമാർ എന്തുകൊണ്ടാണ് ആവേഷ് ഖാനിലേക്ക് പോയതെന്ന് വ്യക്തമല്ല. മാത്രമല്ല, ടി20 ഫോർമാറ്റിൽ തുടർച്ചയായി നിറം മങ്ങുന്ന ഋഷഭ് പന്തിന് ആവശ്യത്തിലധികം അവസരങ്ങൾ നൽകുന്നതിന്റെ ഔചിത്യവും ചോദ്യചെയ്യപ്പെടേണ്ടതാണ്.

Rate this post