ഹാൻസിക മോത്‌വാനി വിവാഹമോ? അതേ..ഇത് ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പ്…പ്രൊപോസൽ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!!

ഹാൻസിക മൊത്വനി സൗത്ത് ഇന്ത്യൻ സിനിമയിൽ ജനപ്രിയ സാനിധ്യമാണ്. വളരെ ചെറുപ്പത്തിലേ അഭിനയത്തിലേക്ക് വന്ന നടി നിരവധി ഭാഷകളിലെ സിനിമകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ നടി സോഷ്യൽ മീഡിയയിൽ താരംഗമാവുകയാണ്. എന്താണെന്നല്ലേ. വേറൊന്നുമല്ല. നടിയുടെ എൻഗേജ്മെന്റ് കഴിഞ്ഞിരിക്കുകയാണ്. അതും എങ്ങനെയെന്നല്ലേ.. നടിയുടെ കാമുകൻ മുംബൈകാരനും ബിസിനസ്മാനും ആയ സോഹാൽ കത്തുരിയ ദിവസങ്ങൾക്കു മുമ്പ് നടിയെ പ്രൊപ്പോസ് ചെയ്തു.

എവിടെ വെച്ച് എങ്ങനെ എന്നതാണ് ഈ വിശേഷം ആരാധകർക്കിടയിൽ ആവേഷമാക്കിയിരിക്കുന്നത്. ആരും കൊതിച്ചുപോവും ഇത് പോലെ ഒന്ന് പ്രൊപ്പോസ് ചെയ്യാൻ. പരിസിലെ ഈഫൽ ടവർ പലരുടെയും സ്വപ്നമാണ്. ഈ ഈഫൽ ടവറിന്റെ മുമ്പിൽ വെച്ച് കാമുകൻ സോഹാൽ കാത്തുരിയ മുട്ട് കുത്തിയിരുന്നാണ് തന്റെ പ്രിയ സഖിയോട് മനസ്സിലുള്ള ഇഷ്ടം തുറന്ന് പറഞ്ഞത്. ചുറ്റും മെഴുകുതിരിയും റോസ് പുഷ്പങ്ങൾ കൊണ്ട് ‘മാരി മി’ എന്നെ വിവാഹം കഴിക്കു എന്ന് എഴുതിയിരിക്കുന്നതായും നമുക്ക് കാണാൻ സാധിക്കും.

വളരെ റൊമാന്റിക്കും വികാരധീനവുമായ ഒരു സുന്ദര സർപ്രൈസ്. ഹാൻസികക്കും ആരാധകർക്കും ഒരേ പോലെ. ഷക ലക്ക ബൂം ബൂം എന്ന സീരിയലിലൂടെ ആണ് നടി ആദ്യമായി അഭിനയ ലോകത്തേക്ക് എത്തുന്നത്. ശേഷം പ്രശസ്ത ഹിന്ദി സിനിമയായ കോയി മിൽ ഗയ യിലും ചെറുപ്പത്തിൽ വേഷമണിഞ്ഞു. ഹിന്ദി, തെലുങ്ക്, തമിഴ് കന്നട, മലയാളം എന്നീ ഭാഷകളിൽ സിനിമ ചെയ്തിട്ടുണ്ട്.

തമിഴിലെ ‘ എങ്കേയും കാതൽ’, സിംഗം, ഒരു കൽ ഒരു കണ്ണാടി, വേലായുധം എന്നീ സിനിമകൾ ശ്രദ്ധയാകർഷിച്ചവയാണ്. ഡിസംബറിൽ ഇവരുടെ വിവാഹം ഉണ്ടാവുമെന്നുള്ള ഊഹാപോഹങ്ങളൊക്കെ പരക്കുന്നുണ്ട്. എന്നാൽ നാടിയോ സോഹാലോ ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.,സിനിമ ലോകത്തിലെ നിരവധി പ്രമുഖരും ആരാധകരും, നടിക്കും ഭാവി വരനും ആശംസകളുമായെത്തുന്നത്.