സ്കൂൾ യൂണിഫോമിൽ ഒരുങ്ങി നിൽക്കുന്ന ഈ കൊച്ചുമിടുക്കി ആരെന്ന് മനസ്സിലായോ?

സിനിമ താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. അതുപോലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആയ ഒന്നാണ് സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. താരങ്ങളുടെ പഴയകാല ചിത്രങ്ങൾ നോക്കി അത് ആരാണെന്ന് കണ്ടെത്തുന്നത് ഇപ്പോൾ ആരാധകർക്ക് ഒരു ഇഷ്ട വിനോദമാണ്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു നായികയുടെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു തമിഴ് നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. തമിഴ് സിനിമകളിൽ തിളങ്ങിനിൽക്കുന്ന ഈ നായികയെ നിങ്ങൾക്ക് മനസ്സിലായോ? സ്കൂൾ കാലഘട്ടത്തിലെ ചിത്രം ആയതുകൊണ്ട് തന്നെ പലർക്കും ആളെ മനസ്സിലാക്കാൻ സാധ്യതയില്ല.  എന്നാൽ, ആള് ആരാണെന്ന് പറഞ്ഞാൽ എല്ലാ സിനിമ പ്രേക്ഷകർക്കും സുപരിചിതമായിരിക്കും.

ബോളിവുഡ് സിനിമകളിൽ ബാലതാരമായി സിനിമ ജീവിതത്തിന് തുടക്കം കുറിച്ച്, പിന്നീട് കോളിവുഡിൽ നായികയായി തിളങ്ങിയ ഹൻസികയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 2003-ൽ പുറത്തിറങ്ങിയ ‘ഹവ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായിയാണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം, 2007-ൽ പുറത്തിറങ്ങിയ ‘ദേശമുടുരു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു.

പിന്നീട്, നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടതിനുശേഷം ആണ് ഹൻസിക തമിഴ് സിനിമകളിൽ അഭിനയം തുടങ്ങിയത്. 2010-ൽ പുറത്തിറങ്ങിയ ‘മാപ്പിളയ്’ എന്ന തമിഴ് ചിത്രത്തിൽ ധനുഷിന്റെ നായികയായിയാണ് ഹൻസിക കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2019-ലാണ് ഹൻസിക നായികയായ അവസാന ചിത്രം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട്, സിനിമയിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത ഹൻസികയുടേതായി ഈ വർഷം നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്.

Rate this post