
മുടിക്ക് ഉള്ളില്ലാ എന്ന പേരിൽ ഇനി വിഷമിക്കേണ്ട!! മുടിക്ക് ഉള്ള് വെക്കാൻ വെറും ഒരു ദിവസം!! കേട്ടാൽ വിശ്വസിക്കുമോ..? |
Hair thickness Increasing Trick Malayalam : ഒറ്റ ഉപയോഗം കൊണ്ട് തന്നെ മുടി തഴച്ച് വളരുന്ന ഒരു മാജിക്കൽ കൂട്ട്! ഇടതൂർന്ന കറുത്ത മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ ഇപ്പോഴത്തെ തിരക്കുള്ള ജീവിതത്തിനിടയിൽ മുടിക്ക് ആവശ്യമായ കെയർ നൽകാൻ പലർക്കും സാധിക്കാറില്ല. അതുകൊണ്ടു തന്നെ താരൻ മുടികൊഴിച്ചിൽ പോലുള്ള പല പ്രശ്നങ്ങളും മിക്ക ആളുകളെയും അലട്ടുന്നുമുണ്ട്. എന്നാൽ വെറും ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ മുടിയിൽ വളരെയധികം മാറ്റങ്ങൾ കാണാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഹെയർ പാക്ക് ഉണ്ടാക്കുന്ന രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.
അടുക്കളയിലുള്ള മൂന്ന് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗപ്പെടുത്തിയാണ് ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കുന്നത്. അതിനായി ആദ്യം അത്യാവിശ്യം വലിപ്പത്തിലുള്ള ഒരു ബീറ്റ് റൂട്ട് ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിന്റെ നീര് മാത്രം മുഴുവനായും പിഴിഞ്ഞ് കിട്ടുന്ന രീതിയിൽ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു ബൗൾ ചോറ് ഇട്ട് അരച്ചെടുക്കുക. ഒട്ടും തരിയില്ലാതെ അരിച്ചെടുത്ത ചോറ് ബീറ്റ്റൂട്ട് മിക്സിലേക്ക് ചേർത്തു കൊടുക്കുക.

മൂന്നാമതായി ഈ ഒരു ഹെയർ പാക്കിലേക്ക് ചേർക്കേണ്ടത് മുട്ടയുടെ വെള്ളയാണ്.ഒരു മുട്ടയുടെ വെള്ള ഹെയർ പാക്കിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം മുടിയുടെ റൂട്ട് ഭാഗം മുതൽ താഴെ ഭാഗം വരെ ഈ ഒരു പാക്ക് നല്ലതുപോലെ അപ്ലൈ ചെയ്ത് കൊടുക്കുക. തലയുടെ എല്ലാ ഭാഗത്തും ഒരേ രീതിയിൽ പാക്ക് അപ്ലൈ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കണം.