മുടി കൊഴിച്ചിൽ ഉള്ളവർ ഈ എണ്ണ ഒന്ന് പരീക്ഷിച്ചു നോക്കൂ; രാത്രിയിൽ ഒരു ടീസ്പൂൺ ചായപ്പൊടി ഇങ്ങനെ ചെയ്തു നോക്കൂ | Hair Growth Solution

Hair Growth Solution Malayalam : മുടി പൊഴിഞ്ഞു പോവുന്നത് ഇപ്പോൾ എല്ലാവരെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. മുടിയുടെ അറ്റം പിളരുക, മുടി പൊഴിയുക ഒക്കെ കാരണം മുടിയുടെ അഴക് പോലും നഷ്ടമാവും. ഇതിന് ഏതെങ്കിലും ഡോക്ടറെ കണ്ടാൽ ഒരുപാട് പൈസ ചിലവാകും. ചിലർ നേരെ ചെല്ലുന്നത് ഏതെങ്കിലും ബ്യൂട്ടി പാർലറിൽ ആണ്.

അവിടെ ചെന്നാൽ സ്പാ എന്നൊക്കെ പറഞ്ഞ് നല്ലത് പോലെ പൈസ ചിലവാകും എന്നല്ലാതെ കുറച്ച് ദിവസത്തിൽ തന്നെ പഴയത് പോലെ ആവുകയും ചെയ്യും. എന്നാൽ അഞ്ചു പൈസ ചിലവില്ലാതെ തന്നെ മുടി ആരോഗ്യത്തോടെ വളരാൻ നല്ല എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയുണ്ട്. നമ്മുടെ എല്ലാം അടുക്കളയിൽ എപ്പോഴും ഉള്ള ചായപ്പൊടി ആണ് ആ വിരുതൻ. ഒരു സ്പൂൺ ചായപ്പൊടി ഉണ്ടെങ്കിൽ നമ്മുടെ മുടി നല്ലത് പോലെ വളർത്തി എടുക്കാം.

Hair Growth Solution
Hair Growth Solution

ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു സ്പൂൺ ചായപ്പൊടി ഇട്ട് നല്ലതു പോലെ തിളപ്പിക്കണം. ഇത് ഒരു രാത്രി മാറ്റി വച്ചിട്ട് പിറ്റേ ദിവസം ഇതിന്റെ ഒപ്പം ചെമ്പരത്തിയും കറിവേപ്പിലയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കണം. ഇതിനെ തലയിലും മുടിയിലും ഒക്കെ നല്ലത് പോലെ അര മണിക്കൂർ എങ്കിലും തേച്ചു പിടിപ്പിക്കുക.

ഇങ്ങനെ ഏഴു ദിവസം തേച്ചാൽ മതി. നല്ലത് റിസൾട്ട്‌ കാണാൻ കഴിയും. രാത്രിയിൽ ഉറക്കം കിട്ടാത്തവർക്കും ഏറെ ഫലപ്രദമാണ് ഈ താളി. അതു പോലെ തന്നെ തലയിലെ താരൻ കളയാനും ഈ താളി സഹായിക്കുന്നതാണ്. യാതൊരു മായവും ചേരാത്ത നാച്ചുറലായ ഈ വിദ്യ എല്ലാവരും പരീക്ഷിക്കുമല്ലോ. Hair Growth Solution

 

Rate this post