പാക് സമ്മർദ്ദം ഇന്ത്യ താങ്ങില്ല 😱ഇന്ത്യ :പാക് പോരാട്ടത്തെ കുറിച്ച് ഹഫീസ്

022 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ ഐസിസി പുറത്തിറക്കിയതോടെ, ഒക്‌ടോബർ 23-ന് പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെ ഇന്ത്യ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടും എന്ന് ഉറപ്പായി. 2021 ഒക്ടോബറിൽ നടന്ന അവസാന ടി20 ലോകകപ്പിലും ഇരു ടീമുകളുടെയും ഉദ്ഘാടന മത്സരത്തിൽ ചിരവൈരികൾ ഏറ്റുമുട്ടിയിരുന്നു. അന്ന്, ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാൻ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ഏകപക്ഷീയമായ പോരാട്ടത്തിൽ 10 വിക്കറ്റിനാണ് ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ തകർത്തത്.

ഇപ്പോൾ, 2022 പതിപ്പിന്റെ ഷെഡ്യൂൾ പുറത്തിറങ്ങിയതിന് ശേഷം, മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസ് വരാനിരിക്കുന്ന പോരാട്ടത്തെ കുറിച്ച് വിശദമായി സംസാരിച്ചിരിക്കുകയാണ്. “ഐസിസി ഇപ്പോഴും ഈ മത്സരം ആദ്യ ഗെയിമായി ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. ഇത്‌ ഒരു യുദ്ധ സമാനമായ മത്സരമാണ്,” ഹഫീസ് സ്‌പോർട്‌സ് ടാക്കിൽ പറഞ്ഞു. “ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഞാൻ നിരവധി ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടാൽ, അത് ടൂർണമെന്റിൽ ഉടനീളം ആ ടീമിൽ പരാജയത്തിന്റെ സ്വാധീനം ചെലുത്തും,” ഹഫീസ് പറഞ്ഞു.

“കഴിഞ്ഞ തവണ ഞങ്ങൾ ആദ്യ മത്സരം ജയിച്ചപ്പോൾ, ഭാക്കി മത്സരങ്ങളിൽ ഇന്ത്യയുടെ ശരീരഭാഷ പഴയതുപോലെ ആയിരുന്നില്ലെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. കാരണം കളിക്കാർ വഹിക്കുന്ന സമ്മർദ്ദത്തിന്റെ അളവ് വളരെ വലുതാണ്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടാൽ, അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും,” ഹഫീസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിനെക്കുറിച്ചും ഹഫീസ് ചില കാര്യങ്ങൾ പറയുകയുണ്ടായി.

“വ്യക്തിപരമായി, പാകിസ്ഥാൻ ഉയരങ്ങളിലേക്കുള്ള വളർച്ചയുടെ പാതയിലാണ് എന്ന് എനിക്ക് തോന്നുന്നു. ഇന്ത്യയിൽ, വിരാട്ടും രോഹിത് ശർമ്മയും കളിക്കുന്നുണ്ട്, അവർ വലിയ റൺസ് കണ്ടെത്താൻ കഴിയുന്ന രണ്ട് കളിക്കാരാണ്. മറ്റുള്ളവർ നല്ലവരല്ല എന്നല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ ഈ രണ്ട് താരങ്ങളും നന്നായി കളിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് ആ സമ്മർദ്ദം താങ്ങാനാകില്ല,” ഹഫീസ് പറഞ്ഞു