മറക്കാൻ കഴിയില്ല ,ഹഫീലിന്റെയും ,സുനിലിന്റേയും അന്നത്തെ പോരാട്ടം .

0

ഒരു വോളിബോള്‍ ഫാമിലിയില്‍ ജനിച്ചത് കൊണ്ട് തന്നെ ചെറിയ പ്രായത്തില്‍ പ്രഫഷണല്‍ ടൂര്‍ണ്ണമെന്റുകള്‍ കാണാന്‍ സാദിച്ചത് ഒരു ഭാഗ്യമായി കരുതുന്ന ആളാണ് ഞാന്‍ എന്നിരുന്നാലും ഒരു 12 വയസ്സുമുതലാണ് വോളി താരന്ങ്ങളേയും കളികളേയും കൂടുതല്‍ തിരിച്ചറിയാന്‍ തുടന്ങ്ങിയത് 1990 മുതല്‍ 2020 വരെയുള്ള പല കളികളും ഭാഗികമായെന്കിലും ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് കളികളും കളിക്കാരുമുണ്ട് അതില്‍ ഒരു കളിക്കാരനാണ് ഹഫീല്‍ .ഹഫീല് സ്റ്റേറ്റ് താരന്ങ്ങളുമായി വന്നു , ഇന്ത്യന്‍ താരന്ങ്ങള്‍ നിറഞ്ഞു നിന്ന ടീമുകളെ വരിഞ്ഞു കെട്ടിയ ഒരുപാട് ഓര്‍മ്മകളുണ്ട്, പയ്യോളി അന്ങ്ങാടിയില്‍ അന്നത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ളബ്ബായ IOBക്കെതിരെ 5സെറ്റ് കളിച്ചതും കരിയാട് പ്രാഭാകരന്‍,മനുജോസ,അസീസ്,നിജീബ് ഹസന്‍, ജയലാല്‍,രതീഷ് ലിഭറോ എന്നിവരടന്ങ്ങിയ ടീമിനെ ഹഫീലിന്റെനേതൃത്ത്വത്തില്‍ സുര്‍മിയം ഫര്‍ഷാദുമൊക്കെ 3-1സെറ്റിന് തോല്‍പ്പിച്ചതുമൊക്കെയായി പല ടൂര്‍ണ്ണമെന്റുകളും,അവയില്‍ ഞാന്‍ ഇന്ന് നിങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നത് ഇന്ത്യന്‍ വോളിയുടെ ഈറ്റില്ലമായ കടത്തനാടിന്റെ മണ്ണില്‍ ഒരു ചെറിയ ഇടവേള്ക്ക് ശേഷം നാദാപുരത്തെ പേരോട് എന്ന സ്ഥലത്ത് വെച്ച് നടത്തിയ സ്റ്റേറ്റ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മാച്ചിനെക്കുറിച്ചാണ്.

Hafeel

പോരോട്ടെ തിന്ങ്ങി നിറഞ്ഞ ഗാലറിയിയും കസേരയും അതിനു പുറമെ ഗാലറിക്കും കസേരയ്ക്കും ഇടയിലുള്ള വേലിക്കരികില്‍ ഇരിപ്പിടം കിട്ടാതെ നിന്ന് കളി കാണുന്ന നൂറു കണക്കിനാളുകള്‍ ആകെ ഒരുത്സവം തന്നെ ,ഫൈനല്‍ മാച്ചിനായി ആദ്യം കടന്നു വന്നത് ഇന്ത്യയിലെ ആ കാലഘട്ടത്തിലെ താര രാജാക്കന്മാരുമായി ഏര്‍ണാകുളം ടോം,രാജീവ്,കിഷോര്‍,വിബിന്‍ ,സായൂജ്,അനില്‍,കിരണ്‍ഫിലിപ്പ് തുടങ്ങിയ ഇന്ത്യന്‍ താരന്ങ്ങള്‍ പിന്നാലെ എറണാകുളത്തെ നേരിടാന്‍ സറ്റേറ്റ് താരന്ങ്ങളും യുവതാരന്ങ്ങളുമായി കൊല്ലത്തിന്റെ പുലിക്കുട്ടികള്‍ ഹഫീല്‍,സൂരജ്,സുനില്‍ നരിക്കുനി(ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു) മനു സെറ്റര്‍ അന്‍സാര്‍, വിനോദ്,സനല്‍ ,ടീം ലൈനപ്പ് കണ്ടപ്പോള്‍ തന്നെ പലരും വിലയിരുത്തി നേരിട്ടുള്ള സെറ്റുകള്‍ക്ക് എറണാകുളം കപ്പടിക്കുമെന്ന് കളിയുടെ തുടക്കത്തില്‍ സംഭവിച്ചതും ഇതു തന്നെയായിരുന്നു ആദ്യ രണ്ട് സെറ്റ് ഇന്ത്യന്‍ താരന്ങ്ങളടന്ങ്ങിയ എറണാകുളം കെല്ലത്തെ ഈസിയായ തോല്‍പ്പിച്ചു മൂന്നാം സെറ്റ് തുടന്ങ്ങിയപ്പോള്‍ പല കാണികളും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോകാന്‍ തുടന്ങ്ങിയിരുന്നു അപ്പോഴാണ് ഒരു വോളി പ്രേമി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് ആരും പോകരുത് ഉരുണ്ട പന്തും പരന്ന കോര്‍ട്ടുമാണ് എന്തും സംഭവിക്കുമെന്ന് അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവെക്കും വിധമായിരുന്നു പിന്നീടുള്ള കളികള്‍ .

Sunil Narikkuni

മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പം തുടന്ങ്ങിയ കൊല്ലം ഹഫീലിന്റെ ഒരുസര്‍വ്വീസ് ചാന്‍സില്‍ പതുക്കെ ലീഡ് നേടി ,കൊല്ലം പിന്നീടന്ങ്ങോട്ട് കോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞത് ഹഫീലും സുനിലും സൂരജും തകര്‍ത്താടുകയായിരുന്നു സുനിലിന്റെയും സൂരജിന്റെ യും ഡിഫന്‍സും അന്‍സാറിന്റെയു വിനോദിന്റെയും ബ്ളോക്കും മനുവിന്റെ സെറ്റും ഹഫീലിന്റെ അറ്റാക്കും സനലിന്റെ പാസ്സും ഒത്തു ചേര്‍ന്നപ്പോള്‍ എറണാകുളത്തിന്റെ താളം തെറ്റിതുടന്ങ്ങി ഗാലറിയുടെ ആര്‍പ്പു വിളികളും കൊല്ലത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കി മൂന്നാം സെറ്റും നാലാം സെറ്റു ആദ്യ രണ്ട് സെറ്റിന് പകരമായി അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ നിര്‍ണ്ണായകമായ 5ാംസെറ്റ് ലേക്ക് .മത്സരം തുടന്ങ്ങി ഒപ്പത്തിനൊപ്പം തുടന്ങ്ങിയെന്കിലും സായൂജിന്റെയും സുനിലിന്റെ തന്ത്രവും ഹഫീലിന്റെ കരുത്തും സൂരജിന്റെ ഓപ്പണ്‍ കോര്‍ട്ടിലേക്കുള്ള അറ്റാക്കുകള്‍ക്കും എറണാകുളത്തിന് മറുപടിയില്ലാതായപ്പോള്‍ 5ാം സെറ്റും കൊല്ലം നേടി ചാമ്പ്യന്‍മാരായി ,കാണികള്‍ ഗ്രൗണ്ടിലിറന്ങ്ങി കൊല്ലംത്തിന്റെ താരന്ങ്ങളെ ചുമലിലേറ്റി ആര്‍പ്പു വിളികളുമായി നൃത്തം ചവുട്ടി,നിര്‍ഭാഗ്യമെന്ന് പറയട്ടെ കേരളാ ടീമിലേക്കുള്ള താരന്ങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ ആ ടൂര്‍ണ്ണമെന്റിലെ മികച്ച താരത്തേപ്പോലും തഴഞ്ഞത് കാണികളില്‍ വന്‍ പ്രധിഷേദത്തിന് ഇടയാക്കിയതും ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
ഉമീര്‍ നാദാപുരം.