ഇത് ഔട്ട്‌ വിധിച്ചോ 😳😳😳മൂന്നാം അമ്പയർ തീരുമാനത്തിൽ ഷോക്കായി പാന്ധ്യയും ടീം ഇന്ത്യയും!! വീഡിയോ

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദനത്തിനിടെ നാടകീയ സംഭവങ്ങൾ. മത്സരത്തിൽ ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക്ക് പാണ്ട്യയുടെ വിക്കറ്റാണ് വിവാദപരമായ രീതിയിൽ അവസാനിച്ചത്. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ നാല്പതാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഡാരിൽ മിച്ചൽ എറിഞ്ഞ പന്ത് ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു വന്നത്. പന്ത് ഹർദിക്കിന്റെ ബാറ്റിൽ കൊള്ളാതെ കീപ്പർ ടോം ലാതമിന്റെ കൈകളിൽ എത്തി.

എന്നാൽ ലാതം പന്ത് കൈപ്പിടിയിൽ ഒതുക്കുന്ന സമയത്ത് തന്നെ സ്റ്റമ്പിലെ ബെയ്ൽസ് തെറിക്കുകയും ചെയ്തു. ഇതോടെ പന്ത് സ്റ്റമ്പിൽ കൊണ്ടോ എന്ന സംശയം ഉദിക്കുകയും, തീരുമാനം തേർഡ് അമ്പയർക്ക് വിട്ടുനൽകുകയും ചെയ്തു. എന്നാൽ റിപ്ലൈകൾ ചെക്ക് ചെയ്തപ്പോൾ ടോം ലാതമിന്റെ കീപ്പിംഗ് ഗ്ലൗസ് സ്റ്റമ്പിൽ തട്ടുന്നതായും, ശേഷം പന്ത് സ്റ്റമ്പിൽ കൊള്ളാതെ ലാദത്തിന്റെ കൈകളിൽ എത്തുന്നതായുമാണ് കണ്ടത്. ബോൾ ലാതത്തിന്റെ കൈകളിൽ എത്തിയ ശേഷമായിരുന്നു സ്റ്റമ്പ് ബെയ്ൽസ് തെറിച്ചത്. എന്നാൽ തേർഡ് അമ്പയർ ഇത് ഔട്ട് വിധിച്ചത് വളരെയേറെ അത്ഭുതമുണ്ടാക്കി.

എല്ലാ റിപ്ലൈയിലും പന്ത് സ്റ്റമ്പിൽ കൊണ്ടില്ല എന്നത് വ്യക്തമായിരുന്നു. അങ്ങനെ 38 പന്തുകളിൽ 28 റൺസ് നേടിയ പാണ്ട്യ കൂടാരം കയറുകയും ചെയ്തു.മത്സരത്തിൽ ഒരു നിർണായക നിമിഷത്തിലായിരുന്നു അമ്പയറുടെ ഈ തെറ്റായ തീരുമാനംമൂലം ഹർദിക്ക് പാണ്ട്യക്ക് കൂടാരം കേറേണ്ടിവന്നത്. വളരെ നിരാശയോടെയും ദേഷ്യത്തോടെയുമാണ് പാണ്ഡ്യ മൈതാനം വിട്ടത്. കീപ്പറുടെ ഗ്ലൗസാണ് സ്റ്റമ്പിൽ തട്ടിയതെന്ന് പൂർണ ബോധ്യം വന്നിട്ടും പാണ്ട്യയെ പുറത്താക്കിയ ഈ അമ്പയറുടെ തീരുമാനം വരും ദിവസങ്ങളിൽ ചർച്ചയാകും എന്ന് ഉറപ്പാണ്.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മത്സരത്തിൽ മികച്ച നിലയിൽ എത്തിയത്. തന്റെ ഏകദിന കരിയറിലെ മൂന്നാം സെഞ്ചുറിയാണ് ഗിൽ മത്സരത്തിൽ നേടിയത്.

Rate this post