മൂന്ന് വിരലുകൾ ഇന്നും ഇല്ല 😱 കിവീസ് പോരാളി ക്രിക്കറ്റിൽ ഇന്നും അത്ഭുതം

ഇന്ത്യക്കെതിരായ സെമിഫൈനലില്‍ എം.എസ് ധോനിയെ റണ്‍ ഔട്ടാക്കിയ ആ ഡയറക്ട് ത്രോ ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ല . ആ ലോകകപ്പിൽ ചിത്രത്തിലെ ഇല്ലാതിരുന്ന ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ ആ ഒറ്റ ത്രോ കിവി ആരാധകർക്കിടയിൽ വീരനായകൻ ആയപ്പോൾ ഇന്ത്യൻ ആരാധകർ അയാളെ ശപിച്ചു .

സെമിയിൽ വീരനായകനായ താരം ഫൈനൽ മത്സരത്തിൽ ,നിർണായകമായ സൂപ്പർ ഓവറിൽ ഒരു റൺ ഔട്ടിലൂടെ തന്നെ പുറത്തായാത് ഒരു കാവ്യനീതി ആണെന്ന് ക്രിക്കറ്റ് ആരാധകർ പറയും . കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഓക്ക്ലൻഡിൽ 1986ലാണ് മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ ജനിച്ചത്. കർഷക പാരമ്പര്യം ഉള്ള ഒരു സ്ഥലത്ത് നിന്നാണ് വരുന്നതെങ്കിലും ചെറുപ്പം മുതൽ ഒരു മികച്ച ക്രിക്കറ്റ് താരമാകാൻ ഗുപ്റ്റിൽ ആഗ്രഹിച്ചിരുന്നു.അതിനായി മികച്ച രീതിയിൽ കഠിനാധ്വാനം ചെയ്ത കുഞ്ഞ് ഗുപ്റ്റിലിന് വിനയായത് പതിന്നാലാം വയസിൽ ഉണ്ടായ അപകടം.ആ അപകടത്തിൽ 3 വിരലുകൾ നഷ്ടട്ടപെട്ട ഗുപ്റ്റിലിന് ഇനി ക്രിക്കറ്റ് കളിക്കാൻ പറ്റില്ലെന്ന് എല്ലാവരും വിധിയെഴുതി ,പക്ഷേ അയാൾക്ക് മനോവീര്യം നഷ്ടപെട്ടിട്ടിലായിരുന്നു.സ്കൂൾ തലത്തിൽ തന്നെ മികച്ച ക്രിക്കറ്റർ ആയിരുന്നതിനാൽ കിവി താരങ്ങൾക്ക് ഇടയിൽ “ഗുപ്റ്റിൽ” അറിയപ്പെടുന്ന പേരായിരുന്നു.

സ്റ്റീഫൻ ഫ്ലെമിംഗ്,ജെഫ് ക്രോ എന്നിവർ ഉൾപ്പടെ ഉള്ള സൂപ്പർ താരങ്ങളുടെ സന്തർശനം ആ നാളുകളിൽ ഗുപ്റ്റിലിന് വലിയ കരുത്തായിരുന്നു . ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ റൺ എടുക്കാതെ പുറത്തായി കരിയർ ആരംഭിച്ച ഗുപ്റ്റിൽ വൈകാതെ തന്നെ റൺസ് കണ്ടെത്തി തുടങ്ങി . . 2006ല്‍ അണ്ടര്‍-16 ടീമിനൊപ്പം ലങ്കയില്‍ പര്യടനം നടത്തിയ ഗുപ്‌റ്റിലിന് ഏകദിന ടീമിലേക്ക് എത്താൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു,വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറിയോടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ടീമിലെ സ്ഥിര സാന്നിദ്യമായി . “ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിട്ടാണ് ” ഗുപ്റ്റീലിന്റെ ഇന്നിംഗ്സ് 122 നോട്ടൗട്ടിനെ വിശേഷിപ്പിച്ചത്. ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയാണ് .സഹ താരങ്ങൾക്കിടയിൽ “ദി ഫിഷ് ,മാര്‍ട്ടി ടു ടോസ്, തുടങ്ങിയ ചെല്ലപ്പേരുകളിൽ അറിയപ്പെട്ട താരം ടീമംഗൾക്ക് ഇടയിൽ ഒരു പ്രചോദനം ആയിരുന്നു. എല്ലാ അവയവങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്നവരുടെ ഇടയിൽ ശാരീരിക ക്ഷമത വേണ്ട ഒരു കളിയിൽ അയാൾ മികച്ചവനായി നിലകൊണ്ടു.

ഓസ്ട്രേലിയ ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നടന്ന 2015 ലോകകപ്പിൽ 547 റണ്‍സുമായി (68.37 ബാറ്റിങ് ശരാശരി) ടോപ്പ് സ്‌കോററായ ഗുപ്റ്റിൽ നിര്‍ണായകമായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ രണ്ടു വിരലില്‍ നിന്നുകൊണ്ടുതന്നെ ചരിത്രാത്തിലേക്ക് ഒരു റെക്കോഡ് കൂട്ടിച്ചേർത്തു . 223 മിനിറ്റ് നേരം ക്രീസില്‍ നിന്ന് 163 പന്ത് നേരിട്ട അദ്ദേഹം 64 പന്തില്‍ 50 അര്‍ധശതകവും 134 പന്തില്‍ 150 റണ്‍സും 152 പന്തില്‍ ഇരട്ട സെഞ്ചുറിയും(237 റൺസ്) നേടി ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ താരമാണ് ഗുപ്റ്റിൽ എന്നത് പലകുറി തെളിയിക്കപ്പെട്ടതാണ്. തന്റെ കുറവുകളെ കഴിവുകളാക്കിയവൻ ഉയർച്ചയുടെ പടവുകൾ കീഴടക്കി ഇന്നും മുന്നേറ്റം തുടരുന്നു, നമ്മളെ വെല്ലുവിളിക്കുന്നു