ലങ്കക്ക് അപമാനം 😳😳ലോകക്കപ്പ് കളിക്കാൻ വന്ന താരം പോലീസ് പിടിയിൽ 😳ഞെട്ടി ക്രിക്കറ്റ്‌ ലോകം

ലോകകപ്പിൽ നിന്ന് സെമിഫൈനൽ കാണാതെ പുറത്തായ ശ്രീലങ്കയ്ക്ക് മറ്റൊരു നാണക്കേട് കൂടി ഏറ്റിരിക്കുകയാണ്. ഗ്രൂപ്പ്‌ 1-ൽ നാലാം സ്ഥാനക്കാരായി ടൂർണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജിൽ നിന്ന് പുറത്തായ ശ്രീലങ്ക, നാട്ടിലേക്ക് മടങ്ങിയപ്പോൾ അവരോടൊപ്പം സ്‌ക്വാഡിൽ ഉണ്ടായിരുന്ന ഒരു താരം ബലാത്സംഗ കേസിൽ ഓസ്ട്രേലിയയിൽ അറസ്റ്റിൽ ആയിരിക്കുകയാണ്. ശ്രീലങ്കൻ ഓൾറൗണ്ടർ ധനുഷ്ക ഗുണതിലക ആണ് ന്യൂ സൗത്ത് വെയിൽസ്‌ പോലീസിന്റെ പിടിയിലായിരിക്കുന്നത്.

നവംബർ 2-നാണ് കേസിന് ആസ്പദമായ സംഭവം നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ധനുഷ്ക ഗുണതിലകയുടെ പേരോ ക്രിക്കറ്റർ എന്നോ സൂചിപ്പിക്കാതെ ന്യൂ സൗത്ത് വെയിൽസ്‌ പോലീസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ഒരു വാർത്ത പങ്കുവെച്ചിരുന്നു. 29-കാരിയായ യുവതിയെ അവരുടെ താമസ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തു എന്നതാണ് കേസ്.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഓസ്ട്രേലിയയിൽ നിന്ന് ശ്രീലങ്കയിലേക്ക് മടങ്ങിയ ശ്രീലങ്ക ടീമിനൊപ്പം ഗുണതിലക ചേർന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ശ്രീലങ്കൻ താരം ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ടി20 ലോകകപ്പിന്റെ ക്വാളിഫൈ റൗണ്ടിൽ നമിബിയക്കെതിരെ ഗുണതിലക കളിച്ചിരുന്നു. ശ്രീലങ്ക പരാജയപ്പെട്ട മത്സരത്തിൽ ഗുണതിലക റൺസ് ഒന്നും സ്കോർ ചെയ്തിരുന്നില്ല. എന്നാൽ, പിന്നീട് പരിക്കിന്റെ പിടിയിലായതിനാൽ ഗുണതിലകക്ക് ലോകകപ്പ് നഷ്ടമാവുകയായിരുന്നു. ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടും ഗുണതിലക ഓസ്ട്രേലിയയിൽ തന്നെ തങ്ങുകയായിരുന്നു. ഈ വേളയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നിരിക്കുന്നത് എന്നാണ് കരുതുന്നത്.