IPL 2022;വെടിക്കെട്ടുമായി യുവ താരം 😱😱ആരാണ് ഈ അഭിനവ് മനോഹർ

സീസണിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്തിന് ഇന്ന് നടക്കുന്ന ഹൈദരാബാദ് എതിരായ മത്സരത്തിലും ലക്ഷ്യം ജയം മാത്രം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് 20 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റുകൾ നഷ്ടത്തിൽ 162 റൺസ്‌. അർദ്ധ സെഞ്ച്വറി നേടിയ ഹാർദിക്ക് പാണ്ട്യയാണ് ടീം സ്കോർ 150 കടത്തിയത്.

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ വിക്കെറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായ ടീമിനായി പിന്നീട് വന്ന ക്യാപ്റ്റൻ പുറത്തെടുത്തത് മികച്ച ഇന്നിങ്സ്.വെറും 42 ബോളിൽ നാല് ഫോറും ഒരു സിക്സ് അടക്കം ഹാർദിക്ക് പാണ്ട്യ 50 റൺസ്‌ നേടിയപ്പോൾ അവസാന ഓവറുകളിലെ യുവ താരമായ അഭിനവ് മനോഹർ പ്രകടനവും ശ്രദ്ധേയമായി. യുവ താരം മികച്ച ഷോട്ടുകളിൽ കൂടിയാണ് സ്കോറിങ് വേഗം ഉയർത്തിയത്.വെറും 21 പന്തുകളിൽ 5 ഫോറും ഒരു സിക്സ് അടക്കം 35 റൺസ്‌ നേടിയാണ് താരം പുറത്തായത്.

ഈ വർഷമാദ്യം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന 27-കാരനെ 2.6 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ എന്തിനാണ് അദ്ദേഹത്തിന് വേണ്ടി എല്ലാ ഫ്രാഞ്ചൈസികളും രംഗത്തെത്തിയത് എന്ന ചോദ്യത്തിന് അഭിനവ് തന്റെ ആദ്യ മത്സരത്തിൽ തന്നെ മറുപടി നൽകിയിരിന്നു. അന്ന് ടീമിനായി ഒരു മികച്ച ഇന്നിങ്സ് യുവ താരം കാഴ്ചവെച്ചെങ്കിൽ ഇപ്പോൾ ഇതാ മനോഹരമായ മറ്റൊരു നിർണായക ഇന്നിങ്സ്.

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു തവണ ക്രിക്കറ്റ്‌ കരിയർ അവസാനിപ്പിക്കേണ്ടി വന്ന താരമാണ് അഭിനവ് മനോഹർ. പിന്നീട്, 2021 സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ സൗരാഷ്ട്രയ്‌ക്കെതിരെ കർണാടകയ്‌ക്കായി അരങ്ങേറ്റം കുറിച്ച വലംകൈ ബാറ്റ്‌സ്മാൻ, ടൂർണമെന്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 150 സ്‌ട്രൈക്ക് റേറ്റിൽ 162 റൺസെടുത്ത് ശ്രദ്ധ നേടിയിരുന്നു. ഇർഫാൻ പത്താന്റെ അക്കാദമിയിൽ കളിച്ചുവളർന്ന താരമാണ് അഭിനവ്.