അടുത്ത കാലത്തു കർണാടക നേടിയ വിജയങ്ങളിലെ നിർണായക സ്വാധീനം , ഗുബ്ബി രവി .

0

കർണാടകയിലെ തുംകൂർ ജില്ലയിൽ ധർമരാജ് ലളിതമ്മ ദമ്പതികളുടെ മകനായി ജനിച്ച രവി വോളിബോളിലൂടെ ഉള്ള തന്റെ വളർച്ചയിൽ തന്റെ ഗ്രാമം ആയ ഗുബിബിയും ചേർത്ത് gubby ravi എന്ന പേരിൽ ഇന്ത്യ അറിയപ്പെടുന്ന താരം ആയി മാറി.കര്ണാടകക്കും ഇന്ത്യക്കും വേണ്ടി കളത്തിൽ ഇറങ്ങിയപ്പോൾ ഒക്കെ ടീം തന്നിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അത് ഫലവത്താക്കുന്നതിനു എന്നും ശ്രമിച്ചിരുന്നു191cm ഉയരം മാത്രമുള്ള മെലിഞ്ഞശരീരപ്രകൃതക്കാരന്.അദ്ദേഹത്തിന്റെ കരിയറിൽ കര്ണാടകത്തിന് വേണ്ടി പങ്കെടുത്ത മത്സരങ്ങൾ ആദ്യം നോക്കാം.

2004 ജൂനിയർ നാഷണൽസ് സിൽവർ.2005 ജൂനിയർ nationals ക്യാപ്റ്റൻ സ്വർണം.2006 സീനിയർ സൗത്ത് zone സിൽവർ.2005,6,7,8,9 വർഷങ്ങളിൽ ദസറ ഫെസ്റ്റിവൽ സ്റ്റേറ്റ് വോളി സ്വർണം.2007 മുതൽ2014 വരെ കർണാടക സീനിയർ ടീം സ്ഥിരം അംഗം.2015 സീനിയർ നാഷനൽസ് സിൽവർ.2015 ഫെഡറേഷൻ cup സ്വർണം.2016 സീനിയർ nationals5th place.2019 സീനിയർ nationals സ്വർണം.2020 സീനിയർ nationals 4th place.
2020 ഫെഡറേഷൻ cup സ്വർണം.

ഇന്റർനാഷണൽ ലെവൽ.
2008 ഇന്റർനാഷണൽ ടെസ്റ്റ് matches ആന്ധ്രാ സ്വർണം.2008 7th ഏഷ്യൻ യൂത്ത് വോളി കൊളോമ്പോ ശ്രീലങ്ക വെങ്കലം.2009 മെമ്മോറിയൽ ferruccio cornachina ഇന്റർനാഷണൽ ചാംപ്യൻഷിപ് ഇറ്റലി സ്വർണം.2009 SZCZ ENCIN cup ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് പോളണ്ട് വെങ്കലം.2009 world youth വോളിബോൾ ചാംപ്യൻഷിപ് ഇറ്റലി.7th place.2010 ഇന്റർനാഷണൽ ടെസ്റ്റ് മാച്ച് ടുണീഷ്യ വെങ്കലം.2010 15th ഏഷ്യൻ ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് ബാങ്കോക് വെങ്കലം.2010 ഇന്ത്യൻ ജൂനിയർ ടീം ഫോർ ഇന്റര്നാഷണനൽ ടെസ്റ്റ് matches ടുണീഷ്യ സ്വർണം.2011 ജൂനിയർ world ചാംപ്യൻഷിപ് ബ്രസിൽ 8th place.അവാർഡുകൾ 2009 കർണാടക ഒളിമ്പിക് അസോസിയേഷൻ നൽകിയ best സ്പോർട്സ് പേഴ്സൻ അവാർഡ്.2010 ഏകാലവ്യ അവാർഡ്.ഭാരത് സഞ്ചാർ അവാർഡ്.

ജൂനിയർ ലെവലിൽ ഇത്രയും ഇന്ത്യൻ ക്യാമ്പ് അറ്റൻഡ് ചെയ്യുകയും ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത വോളിബോൾ താരങ്ങൾ കുറവാണ്.ഈ പ്രായത്തിലും കർണാടകയുടെ അടുത്ത കാല വിജയങ്ങളിൽ രവിയുടെ പങ്ക്‌വലുതായിരുന്നു.നിർണായക സന്ദർഭങ്ങളിൽ പോയിന്റ് നേടുന്നതിൽ ആഗ്രഗണ്യൻ ആണ് രവി.3 വർഷം മുൻപ് രവിയുടെ സന്ദര്ഭത്തിന് ഒത്തുയർന്ന കളികൊണ്ടു കരുത്തരായ k. s. e. b. യെ തോൽപിച്ചു കപ്പ് നേടിയത് മറക്കാൻ പറ്റില്ല.ബാംഗ്ലൂര് BSNL ഓഫീസിൽ സീനിയർ സ്പോർട്സ് അസിസ്റ്റന്റ് ഓഫീസർ ആയി ജോലി ചെയുന്ന രവി ഭാര്യ സൗമ്യക്കും മകൾ ധാവനിക്കും ഒപ്പം R. T. നഗറിലെ ക്വാർട്ടർസിൽ ആണ് താമസം.അദ്ദേഹത്തിന് ഇനിയും വോളിബോളിന്റെ ഉയർന്ന മേഖലകളിൽ ശോഭിക്കുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.SHAJU ATTAPPADI.