
പേരയ്ക്ക കുറ്റി ചെടിയായി ചുവട്ടിൽ കായ്ക്കാൻ ഒരു സൂത്രപ്പണി.. പേര ചട്ടിയിൽ നിറയെ കായ്ക്കാൻ.!! | Guava Air Layering
Guava Air Layering Malayalam : വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി
ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അധിക പരിപാലനമോ വള പ്രയോഗങ്ങളൊന്നും ആവശ്യമില്ലാത്ത ഒരു ഫലവർഗം കൂടിയാണ് പേര.

ആർക്ക് വേണമെങ്കിലും വീടിൻറെ ഓരം ചേർന്ന് നട്ടെടുക്കാവുന്ന ഈ ചെടി എങ്ങനെ ബഡ് ചെയ്ത് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വിപണിയിൽ നിന്ന് കിട്ടുന്ന തൈകൾ പലപ്പോഴും ബഡ് ചെയ്തത് ആയിരിക്കും. എന്നാൽ ഗുണം അധികം ഉണ്ടോ എന്ന് ചോദിച്ചാൽ പൂർണമായി ഉണ്ടെന്ന് പറയുവാൻ സാധിക്കുകയുമില്ല. അതു കൊണ്ട് വീട്ടിൽ എങ്ങനെ പേര ബഡ് ചെയ്ത് എടുക്കാം