ആഴ്ചയിൽ ഒരു ദിവസം മുളക് ചെടികൾക്കു ഈ വളം കൊടുത്തു നോക്കൂ,ഫലം രണ്ടു ഇരട്ടി ഉറപ്പാണ് :പച്ചമുളക് നിറയെ കായ്ക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി

അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നാണല്ലോ പച്ചമുളക്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് കടകളിൽ നിന്നും വാങ്ങാതെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് ചെടി നിറച്ച് പച്ചമുളക് ഉണ്ടാകാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

മുളക് ചെടി നട്ടുവളർത്തിയാലും അതിന് നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ആവശ്യത്തിന് മുളക് അതിൽ ഉണ്ടാവുകയുള്ളൂ. വിത്ത് പാവുന്നത് മുതൽ കായ്കൾ ഉണ്ടാകുന്നത് വരെ ചെടിക്ക് നൽകേണ്ട പരിചരണ രീതികളാണ് ഇവിടെ നൽകുന്നത്. ആദ്യമായി പച്ചമുളക് നടാനായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ നന്നായി പഴുത്ത മുളകിന്റെ വിത്ത് എടുത്ത് അത് ഉണക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു പോട്ടിലാണ് വിത്ത് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ചെടികൾ എളുപ്പത്തിൽ വളർന്നു കിട്ടും.

ആവശ്യത്തിന് മാത്രം വെള്ളവും നല്ല വെളിച്ചവും കിട്ടുന്ന ഇടത്താണ് ചെടി നട്ടുപിടിപ്പിക്കാനായി വെക്കേണ്ടത്.ചെടി വളർന്നു കഴിഞ്ഞാൽ അതിനെ മറ്റൊരു പോട്ടിലേക്ക് റീപ്പോട്ട് ചെയ്യണം. റീപ്പോട്ട് ചെയ്യാനായി ജൈവ വളക്കൂട്ട് ചേർത്ത് ഉണ്ടാക്കിയ പോട്ടിംഗ് മിക്സാണ് ഉപയോഗിക്കേണ്ടത്. ചെടി അത്യാവശ്യം വലിപ്പത്തിൽ വളർന്നു തുടങ്ങി കഴിഞ്ഞാൽ വളപ്രയോഗം നടത്താവുന്നതാണ്. മുളക് ചെടിയുടെ വളർച്ചയിൽ വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ചാണകപ്പൊടി.

ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കിയ ശേഷമാണ് ചാണകപ്പൊടി വിതറി കൊടുക്കേണ്ടത്. അതുപോലെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെള്ളത്തിൽ നേർപ്പിച്ച ജൈവ സ്ലറി ചെടിക്ക് ചുറ്റുമായി ഒഴിച്ച് കൊടുക്കാവുന്നതാണ്. ചെടിയിൽ ഉണ്ടാകുന്ന വെള്ളീച്ച പോലുള്ള പ്രാണികളുടെ ശല്യം ഇല്ലാതാക്കാനായി വേപ്പില പിണ്ണാക്കും, സോപ്പും മിക്സ് ചെയ്ത് ഉണ്ടാക്കുന്ന മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാണ്. മുളകു ചെടി വളർത്തുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.