വായിൽ വെള്ളമൂറും പച്ചകുരുമുളക് അരച്ചൊരു മത്തി ഫ്രൈ, മത്തിക്കു ഇത്രയും സ്വാദ് ഉണ്ടായിരുന്നോ എന്നു തോന്നിപോകും👌🏻😋| Green pepper fish fry Malayalam

പലതരത്തിൽ മീൻ ഫ്രൈ ചെയ്തത് കഴിച്ചിട്ടുണ്ടാവും എന്നാൽ പച്ച കുരുമുളക് ചേർത്ത് ഇതുപോലെ മീൻ ഫ്രൈ ചെയ്ത് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഈ ഒരു വിഭവത്തിന് ഇത്രയും സ്വാദ് ഉണ്ടായിരുന്നോ എന്ന് നിങ്ങൾക്ക് അതിശയം തോന്നും.ഇതിനായി ആദ്യം ചെയ്യേണ്ടത് മത്തി നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തു മീനിന്റെ മുകളിലായി കുറച്ചു വരകളൊക്കെ ഇട്ടുകൊടുക്കാം അതിനുശേഷം അതിലേക്ക് തേച്ചുപിടിപ്പിക്കേണ്ട മസാല തയ്യാറാക്കാം മസാല തയ്യാറാക്കാനായിട്ട് പച്ച കുരുമുളക് ആണ്‌ വേണ്ടത്.

മീനിൽ ഇങ്ങനെ വരയുമ്പോൾ മസാല മുഴുവനായും ഉള്ളിൽ പോകും.പച്ചകുരുമുളക് ജാറിലേക്ക് എടുത്ത് അതിലേക്ക് ചെറിയ ഉള്ളി മഞ്ഞൾപ്പൊടി ജീരകം ആവശ്യത്തിന് ഉപ്പ് കറിവേപ്പില എല്ലാം അരച്ചെടുക്കുക.. അരച്ചതിനു ശേഷം മീനിന് മുകളിൽ മസാല നന്നായിട്ട് തേച്ചുപിടിപ്പിക്കുക, തേച്ചതിനു ശേഷം മീൻ ഒരു പത്ത് മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിനു മുകളിലായിട്ട് കറിവേപ്പില ചേർത്ത് പച്ചമുളക് ചേർത്ത് അതൊന്നു വറുത്തതിനുശേഷം അതിനുമുകളിൽ നിരത്തി വയ്ക്കുക രണ്ട് സൈഡും നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക ഉൾഭാഗം പുറമെ ഒക്കെ നന്നായി വെന്തു കിട്ടണം പച്ച കുരുമുളകിന്റെ സാധ്യതയുള്ള ഈ ഒരു മീൻ വളരെ രുചികരമാണ്.

ചോറു കഴിക്കാൻ വളരെ രുചികരമായ വിഭവമാണ് ഈ ഒരു മീൻ ഫ്രൈ, തയ്യാറാക്കാൻ അധികം സമയം എടുക്കുന്നില്ല ഇത്രയും രുചികരമായ ഒരു മീൻ ഫ്രൈ ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ മറ്റൊന്നിന്റെയും ആവശ്യവുമില്ല. എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും ഈ വിഭവം. മീൻ വിഭവങ്ങളോട് ഏറെ പ്രിയമുള്ള മലയാളികൾക്ക് അത് കൂടുതൽ കൂടുതൽ രുചികരമാക്കാൻ താല്പര്യമുള്ളവരാണ് അപ്പോൾ അതിനെ എങ്ങനെയൊക്കെ രുചികരമാക്കാം, എന്ന് ആലോചിക്കുമ്പോൾ പച്ചകുരുമുളക് ചേർത്ത് ഒരു മീൻ കിട്ടിയാൽ അത് വളരെയധികം സന്തോഷമുള്ള ഒരു കാര്യമായിരിക്കും.

പച്ചക്കുരുമുളക് ശരീരത്തിന് വളരെ നല്ലതാണ് ഇത് ചേർക്കുമ്പോൾ തന്നെ അതിന്റെ സ്വാദ് ഇരട്ടി ആവുകയാണ് കൂടുതൽ കഴിക്കാനും തോന്നും. വളരെ രുചികരമായ വളരെ വ്യത്യസ്തമായ ഒരു പച്ചക്കറി ചേർത്തിട്ടുള്ള മീൻ വറുത്തതാണ് ഇനി ഇവിടെ കൊടുക്കുന്നത്. മത്തി ശരീരത്തിന് വളരെ നല്ല ഒരു മീനാണെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്. മത്തിയാകുമ്പോൾ സാധാരണക്കാരിൽ എല്ലാ ദിവസവും വാങ്ങി ഉപയോഗിക്കുന്ന ഒരു മത്സ്യം കൂടിയാണ് അതുകൊണ്ടുതന്നെ ഇതിനെ കൂടുതൽ രുചികരമാക്കാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും.
തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്.. Video Credits : Tasty Queens