ആരെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങളുണ്ടെങ്കിലും, വേണ്ടത്ര ചർച്ചചെയ്യപ്പെടാതെ പോയ താരം .

0

ഇന്നത്തെ തലമുറ ആധുനിക മാധ്യമങ്ങളിലൂടെ ധാരാളം പ്ലെയേഴ്സിനെ പറ്റി അറിയുകയും അവലോകനം നടത്തുകയും ചെയ്തിട്ടുണ്ട്.ഫോട്ടോസ്, ഫേസ്ബുക്, വാട്സ് ആപ് വഴി കൂടുതൽ അറിയപ്പെട്ടിട്ടില്ലാത്ത ഒരു താരത്തിന്റെ കരിയറിൽ അദ്ദേഹം നേടിയ നേട്ടങ്ങളിലൂടെ നമുക്ക് ഒന്ന് കണ്ണോടിക്കാം.
1987 എം.ജി.യൂണിവേഴ്സിറ്റി കുപ്പായത്തിൽ കോലാപുർ വച്ച് നടന്ന all india inter യൂണിവേഴ്സിറ്റി മത്സരത്തിൽ ബ്രോൺസ്‌ നേടിയ ടീമംഗം.അതെ വര്ഷം കോഴിക്കോട് വച്ച് നടന്ന നാഷണൽ ഗെയിംസിൽ കേരള ജേഴ്‌സി അണിഞ്ഞു.1988 ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ വച്ചു നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമംഗം.അതെ വര്ഷം ജർമനിയിൽ വച്ച് നടന്ന ഇന്റർനാഷണൽ ജൂനിയർ വോളി മീറ്റിൽ ഇന്ത്യൻ ടീമംഗം.1989 ഇന്ത്യൻ സീനിയർ വോളി ബോൾ ടീമംഗം Beijing ചൈന.അതെ വര്ഷം ജപ്പാനിലെ നഗോയയിൽ വച്ച് നടന്ന ഇന്റർനാഷണൽ മത്സരത്തിൽ സിൽവർ നേടിയ ഇന്ത്യൻ ടീമംഗം.ഹൈദരാബാദിൽ വച്ച് നടന്ന ആൽവിൻ ഗോൾഡ്‌ കപ്പ് ഇന്റർനാഷണൽ മത്സരത്തിൽ സിൽവർ നേടിയ ടീമംഗം.


ഇസ്ലാമബാദിൽ വച്ച് നടന്ന സാഫ് ഗെയിംസിൽ സിൽവർ മെഡൽ നേടിയ ഇന്ത്യൻ വോളിബോൾ ടീമംഗം.
1990 ആസ്ട്രേലിയയിലെ പെർത്തിൽ വച്ച് നടന്ന ഏഷ്യ പസഫിക് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമംഗം.ഇന്തോനേഷ്യയിലെ cirebon ൽ വച്ച് നടന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമംഗം.1991 ശ്രീലങ്കയിൽ വച്ച് നടന്ന സാഫ് ഗെയിംസിൽ gold medal നേടിയ ഇന്ത്യൻ ടീമംഗം.1992 ആസ്ട്രേലിയയിലെ മെൽബണിൽ വച്ച് നടന്ന വേൾഡ് പോലീസ് and ഫയർ ഗെയിംസിൽ ബ്രോൺസ്‌മെഡൽ നേടിയ ഇന്ത്യൻ ടീമംഗം.1993 ന്യൂ ഡൽഹിയിൽ വച്ച് നടന്ന ശിവന്തി ആദിത്യൻ ഗോൾഡ്‌ കപ്പ് ബ്രോൺസ്‌ മെഡൽ നേടിയ ടീമംഗം.ബംഗ്ലാദേശിലെ ധാക്കയിൽ വച്ച് നടന്ന സാഫ് ഗെയിംസിൽ സിൽവർ മെഡൽ നേടിയ ഇന്ത്യൻ വോളിബോൾ ടീമംഗം.
1994 ശിവന്തി ആദിത്യൻ ഗോൾഡ്‌ കപ്പ് ബ്രോൺസ്‌ നേടിയ ടീമംഗം.1995 കാനഡയിൽ വച്ച് നടന്ന വേൾഡ് police and fire ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ.1987 മുതൽ 1990 വരെ കേരളത്തിന്റെ സ്ഥിരം ബ്ലോക്കർ.1996 മുതൽ 1999 വരെയും രണ്ടാം വരവിൽ കേരളത്തിന്റെ ജേഴ്‌സി അണിഞ്ഞു.1990മുതൽ1995വരെ winners ആയിരുന്ന തമിഴ്‌നാടിന്റെ പ്രധാന പ്രതിരോധഭടൻ ആയിരുന്നു.
1992ൽ best sports man of thamilnad ആയും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.ഇത്രയും നേട്ടങ്ങൾ കൈവരിച്ച താരം മറ്റാരുമല്ല എസ്. എ. മധു.എന്ന സെൻട്രൽ ജി എസ് ടി and കസ്റ്റംസ് superintendent ആണ്.

SA MADHU AND FAMILY

ബ്രഹ്മമംഗലം സുധി ഭവന ത്തിൽ അധ്യാപകരായ അപ്പുക്കുട്ടൻ നായർ ലീലാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമനയി ജനിച്ച മധു സ്കൂൾ വിദ്യാഭ്യാസം ബ്രഹ്മമംഗലത്തു പൂർത്തിയാക്കിയ ശേഷം തലയോലപ്പറമ്പ് ദേവസം ബോർഡ് കോളേജിലും പിന്നീട് ചേർത്തല കോളേജിലും പഠിച്ചു. ആ കാലത്താണ് ദ്രോണർ എന്ന വാക്കിന്റെ അർദ്ധം ജീവിതത്തിൽ പ്രാവർത്തികം ആക്കിയ കലവൂർ ഗോപിനാഥ്‌ സാർ ഈ ഉയരക്കാരനെ കാണുന്നത്.ഉഴവൂർ കോളേജിലേക്ക് സാറിന്റെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.അവിടെ നിന്നും എം. ജി.യൂണിവേഴ്സിറ്റിയുടെ കുന്ത മുന ആയി വിലസി.ആ കാലത്തു കരിങ്കുന്നത്ത് വച്ച് നടന്ന ഒരു മേജർ ടൂർണമെന്റിൽ അപ്പോളോ ടയേഴ്സിനെ ഉഴവൂർ കോളേജ് തോല്പിച്ചപ്പോൾ best player ആയതു s. a. മധു ആയിരുന്നു.ഇദ്ദേഹത്തിന്റെ പ്രകടനം കണ്ട ടൈറ്റാനിയം ടീം അഥിതി താരമായി ഇദ്ദേഹത്തെ എടുത്തു.മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും കേരള പൊലീസ് അപ്പോയിന്റ്മെന്റു കൊടുത്തു. മൂന്നര വര്ഷം കേരളാപോലീസിന്റെ കുപ്പായത്തിൽ അവിടെ നിന്നും ചെന്നൈ സെൻട്രൽ excice ലേക്ക് ചുവടുമാറി.

SA MADHU WITH UDAYAKUMAR

അവിടെ ഉണ്ടായിരുന്ന അഞ്ചുവര്ഷക്കാലം ഏതൊരു വോളി താരവും അസൂയയോടെ നോക്കുന്ന തുടർച്ചയായ സീനിയർ നാഷണൽ വിജയം തമിഴ്നാടിനു നേടി കൊടുത്തു.ശിവരാമൻ എസ്. എ. മധു അടങ്ങിയ തമിഴ്നാട് ടീം ഇന്ത്യൻ വോളി അടക്കി വാണ കാലം ആയിരുന്നു അത്.കോപ്പി ബുക്ക് ശൈലി ആയിരുന്നില്ല എന്നത് എതിർ കളിക്കാർക്ക് അദ്ദേഹത്തിന്റെ ഗെയിം predict ചെയ്യുന്നതിന് പലപ്പോഴും അവസരം കൊടുത്തില്ല.കോഴിക്കോട് nationals ശിവരാമന്റെ പേരിൽ അറിയപ്പെടുമ്പോഴും മധു സാറിന്റെ പങ്ക്‌ നിർണായകം ആയിരുന്നു അതിൽ.നല്ല റിസപ്ഷൻഉള്ള ബ്ലോക്ക് ഞാൻ ഏറ്റു എന്ന് സഹതാരങ്ങൾക്കു ധൈര്യം പകരുന്ന അദ്ദേഹത്തിന്റെ കേളി ശൈലി ശ്രദ്ധേയം ആയിരുന്നു.കാക്കനാട് പാലച്ചുവടുള്ള പുഷ്പരാഗം എന്ന വീട്ടിൽ ഭാര്യ ആയുർവേദ ഡോക്ടർ ആയ ആശയോടും മക്കളായ ആർദ്ര, അനസൂയയോടും ഒപ്പം കഴിയുന്ന സഹജീവികളോട് എന്നും അനുകമ്പ കാണിക്കുന്ന അദ്ദേഹം ഇനിയും ഉയരങ്ങൾ താണ്ഡട്ടെ എന്നാശംസിക്കുന്നതോടൊപ്പം രാജ്യത്തിനും വോളിബോളിനും അദ്ദേഹം നൽകിയ സംഭാവനകൾ നന്ദിയോടെ സ്മരിക്കുന്നു.
ഷാജു കോര