എല്ലാത്തിനും നന്ദി.. ആ ആഗ്രഹം സഫലമായി!!കല്യാണ ശേഷം സന്തോഷത്തിൽ ജി. പിയും ഗോപികയും

പ്രേക്ഷകർ ആകാംഷാപൂർവ്വം കാത്തിരുന്ന വിവാഹമായിരുന്നു പ്രിയതാരങ്ങൾ ജി പി യുടെയും ഗോപികയുടെയും. കഴിഞ്ഞ വർഷം വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നത് മുതൽ ഇരുവരുടെയും ആരാധകർ ഈ വലിയ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.

ടെലിവിഷൻ ഷോകളിൽ അവതാരകനായി എത്തിയത് മുതൽ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളികൾ ജിപി യെ കണ്ടിട്ടുള്ളത്. ഡി ഫോർ ഡാൻസ് ആണ് ജി പി യ്ക്ക് ഏറെ പിന്തുണ നേടിക്കൊടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളും താരം ചെയ്തു. മലയാളത്തിൽ മാത്രമല്ല കന്നഡ സിനിമയിലും താരമാണ് ജി പി. ബാലേട്ടനിൽ ബാലതാരമായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗോപിക മിനിസ്‌ക്രീൻ പരമ്പരയായ സ്വാന്തനത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയത്.

ബാലേട്ടനിലെ ആ കൊച്ചു സുന്ദരിയാണ് ഇതെന്ന് പ്രേക്ഷകർക്ക് ആദ്യമൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല പിന്നീട് ഗോപികയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. ഇരുവരുടെയും വിവാഹവാർത്ത മലയാളികൾക്ക് വലിയൊരു സർപ്രൈസ് കൂടി ആയിരുന്നു. ഇപോഴിതാ പ്രേക്ഷകർ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ താരങ്ങൾ എല്ലാ ചടങ്ങുകൾക്കും ഒടുവിൽ മാധ്യമങ്ങളുമായി സംവദിക്കുകയും ചെയ്തു. വന്ന് ചേർന്ന എല്ലാവർക്കും ഇത് മാധ്യമങ്ങളിലൂടെ കാണുന്ന എല്ലാവർക്കും ഇരുവരും നന്ദി പറഞ്ഞു.

നിശ്ചയം മുതൽ ഇപ്പോൾ വരെ സ്വന്തം വീട്ടിലെ കല്യാണം പോലെ കണ്ട എല്ലാ പ്രേക്ഷകരോടും ഒരുപാട് നന്ദിയുണ്ടെന്നും തിരക്കിനിടയിൽ ഓടിയെത്തിയ എല്ലാ സെലിബ്രിറ്റി സുഹൃത്തുക്കൾക്കും ഒരുപാട് തിരക്കുകൾക്കും നിയന്ത്രണങ്ങൾക്കും ഇടയിലും സഹകരിച്ച മാധ്യമങ്ങൾക്കും താരങ്ങൾ നന്ദി പറഞ്ഞു. വടക്കും നാഥന്റെ മണ്ണിൽ വെച്ച് തന്നെ വിവാഹം കഴിക്കണം എന്നത് തന്റെ വലിയ സ്വപ്നം ആയിരുന്നെന്നും അത് കൊണ്ടാണ് കൊച്ചിയിൽ പ്രത്യേക റിസപ്‌ഷൻ നടത്താതിരുന്നതെന്നും താരം പറഞ്ഞു.