ഇതോടെ എല്ലാം നിർത്തിക്കോളണം… വിവാദങ്ങൾ അവസാനിപ്പിച്ച് ഗൗരിയും ഭർത്താവും…താരത്തെ പിന്തുണച്ച് പ്രേക്ഷകർ…!! | Gowri Krishnan Q and A with husband
വിവാഹശേഷം തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ഗൗരി കൃഷ്ണനും ഭർത്താവ് മനോജും. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട നായികയാണ് ഗൗരി കൃഷ്ണൻ. ഒട്ടനവധി സീരിയലുകളിൽ നായികയായും സഹനായികയായും തിളങ്ങിയ ഗൗരി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പൗർണമിത്തിങ്കൾ എന്ന ഹിറ്റ് പരമ്പരയിൽ പൗർണമിയായി അഭിനയിച്ചിരുന്ന താരത്തിന്റെ പിന്മാറ്റത്തെ തുടർന്ന് ഗൗരിയായിരുന്നു എത്തിയിരുന്നത്. ഈ കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം.
വിവാഹവാർത്തകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലെല്ലാം വളരെ പെട്ടന്ന് തന്നെ വൈറലായിരുന്നു. അച്ഛന്റെ സമ്പാദ്യത്തിൽ നിന്ന് പൊന്ന് വാങ്ങി തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ല, അച്ഛന്റെ സമ്പാദ്യം അച്ഛനുള്ളതാണ്, അത് തനിക്ക് വേണ്ട എന്നാണ് ഗൗരി പറഞ്ഞത്. ഗൗരിയുടെ ഈ അഭിപ്രായത്തെ വിമർശിച്ചും അഭിനന്ദിച്ചും ഒട്ടേറെ പ്രേക്ഷകരായിരുന്നു രംഗത്തെത്തിയത്. ഗൗരി മാധ്യമങ്ങളെ അപമാനിച്ചു എന്നുപറഞ്ഞുകൊണ്ടും ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ വിവാഹശേഷം എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞുകൊണ്ട് ഗൗരിയും മനോജും രംഗത്തെത്തിയിരിക്കുകയാണ്.

വിവാഹശേഷം ഞങ്ങൾക്ക് പറയാനുള്ളത് എന്ന തലക്കെട്ടോട് കൂടിയാണ് ഗൗരി കൃഷ്ണൻ തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പ്രേക്ഷകരുടെ ചോദ്യങ്ങളെക്കെല്ലാമുളള ഉത്തരങ്ങളാണ് ഗൗരിയും മനോജും നൽകിയിട്ടുള്ളത്. ഇരുവരുടെയും പ്രണയവും വിവാഹവും, വിവാദങ്ങളോട് രണ്ടുപേർക്കുമുള്ള പ്രതികരണങ്ങളുമെല്ലാം വീഡിയോയിൽ എടുത്തുപറയുന്നുണ്ട്. മനോജും ഗൗരിയും നല്ല ജോഡിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഭർത്താവിനെ ഗൗരി ഇപ്പോഴും സാർ എന്നാണോ വിളിക്കുന്നതെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.
ഇതിനെല്ലാം വളരെ രസകരമായ മറുപടികൾ കൊടുത്തിരിക്കുകയാണ് ഗൗരിയും മനോജും. തങ്ങളുടെ വിവാഹശേഷമുളള ആദ്യത്തെ യൂട്യൂബ് വീഡിയോ ആണിത് എന്നാണ് ഗൗരി പറഞ്ഞിട്ടുള്ളത്. താൻ വൈകി വരുമ്പോൾ ഗൗരി പിണങ്ങാറുണ്ടെന്നും ഗൗരി തന്നെ സാർ എന്ന് വിളിക്കുന്നതിൽ ഒരു ഗ്യാപ് ഫീൽ ചെയ്യുന്നുണ്ടെങ്കിലും കല്യാണശേഷം ആ വിളി മാറ്റിവരുന്നുണ്ടെന്നും മനോജ് പറയുന്നു. മനോജിന്റെ എല്ലാ സ്വഭാവങ്ങളും എനിക്ക് ഇഷ്ടമാണെന്നും കൂടുതൽ ഇഷ്ടം മനോജിന്റെ വ്യക്തിത്യമാണെന്നും ഗൗരി പറഞ്ഞുവെക്കുകയാണ്. ഗൗരി അഭിനയിച്ച പൗർണ്ണമിത്തിങ്കൾ എന്ന സീരിയലിന്റെ സംവിധായകൻ ആയിരുന്നു മനോജ്.