ഉദ്ഘാടന ചടങ്ങിൽ സാരിയിൽ അഞ്ജലി 😍😍സാന്ത്വനം അഞ്‌ജലിയും സ്റ്റാർ മാജിക്ക് ശ്രീവിദ്യയും ഒരുമിച്ച് ഒരുവേദിയിൽ എത്തിയപ്പോൾ

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി തകർത്തഭിനയിക്കുകയാണ് ഇപ്പോൾ താരം. സ്റ്റാർ മാജിക്ക് ഷോയിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന ഒരു താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിലെ വൈറൽ താരമായി തിളങ്ങിയ ശ്രീവിദ്യ പിന്നീട് സ്റ്റാർ മാജിക്കിലും ഇപ്പോൾ സിനിമയിലും തിളങ്ങുകയാണ്.

കുടുംബപ്രക്ഷകർക്ക് ഒരേപോലെ പ്രിയപ്പെട്ട ഈ രണ്ട് താരങ്ങളും ഇപ്പോൾ ഒരുമിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കാസർഗോഡ് ഒരു ആയുർവേദിക് മെഡിക്കൽ സെന്ററിന്റെ ഉൽഘാടനത്തിനാണ് ഇവർ ഒരുമിച്ചെത്തിയത്. ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ആരാധകർക്കും ഒരേപോലെ പ്രിയപ്പെട്ട ഈ രണ്ട് പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതോടെ ആരാധകർ അവർക്കുചുറ്റും വട്ടം കൂടുകയായിരുന്നു. സാന്ത്വനം പരമ്പരയിൽ ഇപ്പോൾ ഗോപിക അവതരിപ്പിക്കുന്ന അഞ്‌ജലി എന്ന കഥാപാത്രത്തിനെ കാണാതായിരിക്കുകയാണ്. പെട്ടെന്ന് ഗോപികയെ നേരിൽ കണ്ടപ്പോൾ ആരാധകർക്ക് കൗതുകമായി.

ഉൽഘാടനത്തിന് വരാൻ വേണ്ടിയാണോ സാന്ത്വനത്തിൽ നിന്ന് മുങ്ങിയതെന്നായി പിന്നീട് ആരാധകരുടെ വക തഗ് ചോദ്യം. ഗോപികയും ശ്രീവിദ്യയും ഇത്ര കൂട്ടായിരുന്നെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്നും ചില ആരാധകർ കമ്മന്റടിച്ചു. സ്റ്റാർ മാജിക്കിലൂടെ ഒട്ടേറെ ആരാധകരെ നേടിയ ശ്രീവിദ്യ ഇപ്പോൾ സിനിമയിലും തിളങ്ങുകയാണ്. ഉൽഘാടനവേദിയിൽ എല്ലാവർക്കും സെൽഫിയെടുക്കാനായിരുന്നു ധൃതി. പതിവ് പോലെ ശിവേട്ടന്റെ വിവരങ്ങൾ ചോദിച്ചും ആൾക്കാർ അഞ്‌ജലിക്ക് പുറകെ കൂടി.

എന്താണെങ്കിലും ഉൽഘാടനവേദിയിൽ കളിയും ചിരിയുമായി ഇരുതാരങ്ങളും കൂടുതൽ ആക്റ്റീവാകുകയായിരുന്നു. അഞ്ജുചേച്ചി ഇവിടന്ന് നേരെ സാന്ത്വനം ഷൂട്ടിലേക്ക് തന്നെ പോണേ എന്ന് പറഞ്ഞുകൊണ്ടുള്ള ഭീഷണി നിറഞ്ഞ കമ്മന്റുകളും ഇതിനിടെ പ്രത്യക്ഷപ്പെട്ടിരുന്നു.യൂ ടൂബ് ചാനലിലൂടെയും ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ. തന്റെ വിശേഷങ്ങളെല്ലാം ശ്രീവിദ്യ ചാനലിലൂടെ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.