വയറു നിറയെ ചോറുണ്ണാൻ കിടിലൻ രുചിയിൽ നെല്ലിക്ക ചമ്മന്തി |Gooseberry Chutney Recipe

നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്ന ഐറ്റം ആണ് നെല്ലിക്ക ചമ്മന്തി. ഇതിനുവേണ്ട ചേരുവകൾ എന്തൊക്കെ എന്ന് നോക്കാം.

ചേരുവകൾ :

  • നെല്ലിക്ക – 100 ഗ്രാം
  • വെളിച്ചെണ്ണ 1 ടീസ്പൂൺ
  • ഉണക്കമുളക് – 5
  • ചെറിയ ഉള്ളി – 4
  • ഇഞ്ചി
Gooseberry Chutney Recipe
Gooseberry Chutney Recipe
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • കറിവേപ്പില
  • പുളി – ഒരു ചെറിയ കഷണം
  • ആവശ്യത്തിന് ഉപ്പ്.

ഇത്രയും സാധനങ്ങൾ റെഡി ആക്കിയ ശേഷം നമുക്ക് നെല്ലിക്ക ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
കറിവേപ്പില ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സിയുടെ ചെറിയ പാത്രത്തിൽ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.എത്ര നന്നായി അരച്ചെടുക്കുന്നുവോ അത്രയും നല്ല രുചികരമായ ചമ്മന്തി ഉണ്ടാക്കി എടുക്കാവുന്നതാണ്.എല്ലാ ചേരുവകളും മിക്സ് ആയി വരുന്നതുവരെ കുറച്ചു നേരം കാത്തിരിക്കുക.മിക്സ് ആയി കഴിഞ്ഞ ചേരുവകൾ ഒരു പന്ത് രൂപത്തിലാക്കി,നിങ്ങൾക് ചോറിന്റെ കൂടെയോ, കഞ്ഞിയുടെ കൂടെയോ വിളമ്പി കഴിക്കാവുന്നതാണ്.കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന രുചികരമാ വിഭവം ആണ് നെല്ലിക്ക ചമ്മന്തി. പിണങ്ങി ഇരിക്കുന്ന ഭർത്താവിന്റെ പിണക്കം മാറ്റാൻ ഭാര്യമാർക്ക് ഈ വിഭവം ട്രൈ ചെയ്തു നോക്കാവുന്നതാണ്. Gooseberry Chutney Recipe

 

Rate this post