തൻറെ സ്വപ്നങ്ങൾ ഓരോന്നായി നേടി മഞ്ജുവിന്റെ അമ്മ ഗിരിജ മാധവൻ; അമ്മയുടെ അഭിമാനം നേട്ടം പങ്കുവെച്ച് മഞ്ജുവാര്യർ |Girija Madhavan book Revel Manju Warrier

Girija Madhavan book Revel Manju Warrier Malayalam : നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന താരമാണ് മഞ്ജു വാര്യർ. എന്നും ആരാധകരെ തന്നോട് ചേർത്തുനിർത്തുന്ന മഞ്ജുവാര്യരെ പ്രേക്ഷകരും വളരെയധികം സ്നേഹിക്കുന്നു. നിരവധി ആരാധകരാണ് കേരളത്തിൽ അകത്തും പുറത്തുമായി മഞ്ജുവിനുള്ളത് . യാതൊരുവിധ താര ജാഡകളും ഇല്ലാത്ത മഞ്ജുവിനെ എല്ലാവരും ഇഷ്ടപ്പെടുന്നു. വ്യത്യസ്തത നിറഞ്ഞ അഭിനയശൈലിയാണ് മറ്റു താരങ്ങളിൽ നിന്നും മഞ്ജുവിനെ മികച്ചതാക്കുന്നത്. സിനിമ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും താരം എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. മഞ്ജുവിന്റേതായി

അടുത്തിടെ ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്ത ചിത്രം ആയിരുന്നു തമിഴ് സൂപ്പർസ്റ്റാർ അജിത്തിനൊപ്പം ഉള്ള തുനിവ് എന്ന ചിത്രം. പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു വേഷമാണ് മഞ്ജു ഈ ചിത്രത്തിൽ അഭിനയിച്ചത്. ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് മലയാളികൾ മഞ്ജുവിനെ വിളിക്കാറുള്ളത്. താരം തന്റെ ഒഫീഷ്യൽ പേജിലൂടെ പങ്കുവെച്ച് മറ്റൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.അമ്മയുടെ പുസ്തകം നിലാവെട്ടം ഇന്ന് പ്രകാശനം ചെയ്തു എന്ന അടിക്കുറിപ്പോടെയാണ് പുതിയ വിശേഷങ്ങൾ പോസ്റ്റ്

ചെയ്തിരിക്കുന്നത്. മഞ്ജുവിന്റെ അമ്മയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തതിനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു കുറിപ്പും ചിത്രങ്ങളും. മഞ്ജു പലയിടത്തും പറഞ്ഞിട്ടുണ്ട് തന്റെ ജീവിതവും , വിജയവും എല്ലാം അമ്മ തന്നതാണെന്ന്. മഞ്ജുവിന്റെ എല്ലാവിധ ഉന്നമനത്തിനും പൂർണ്ണ പിന്തുണയാണ് മഞ്ജുവിന്റെ അമ്മ നൽകുന്നത്.ചടങ്ങിൽ അമ്മയെ നോക്കി പുഞ്ചിരി തൂകി ഇരിക്കുന്ന മഞ്ജുവിനെയും ചിത്രത്തിൽ കാണാം. മഞ്ജുവിന്റെ അമ്മയുടെ പേരാണ് ഗിരിജ വാര്യർ. അച്ഛന്റെ പേര് മാധവൻ വാര്യർ എന്നാണ്.

മാതൃഭൂമി ബുക്കാണ് താരത്തിന്റെ അമ്മയുടെ ബുക്ക് പബ്ലിഷ് ചെയ്തിരിക്കുന്നത്. ബുക്ക് പ്രകാശനം ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാടാണ്. മഞ്ജുവിനെയും അമ്മയുടെയും ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ഒരു മുഹൂർത്തം തന്നെയാണ് ഇത്. നിരവധി ആളുകളാണ് ഈ ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. Girija Madhavan book Revel Manju Warrier

Rate this post