ഡാൻസ് മാസ്റ്റർ ഹരിയേട്ടൻ 😱😱നമ്മൾ എല്ലാ ഐറ്റവും എടുക്കും: സാന്ത്വനത്തിലെ ഹരിയുട തകർപ്പൻ ഡാൻസ്

അവന്മാർക്ക് “ചേഞ്ച് വേണം പോലും ചേഞ്ച്”. അതെ, ചുമ്മാ ഒരു ചേഞ്ചിന് വേണ്ടി നമ്മുടെ ഹരിയേട്ടൻ തകർത്താടിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ ഹരി എന്ന കഥാപാത്രം ഇതിനോടകം തന്നെ ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സാന്ത്വനം വീട്ടിൽ സ്വന്തം നിലപാടുകൾ തുറന്നുപറയാറുള്ള ഹരിയേട്ടനെ എന്ത് കൊണ്ടും പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്.

നടൻ ഗിരീഷ് നമ്പിയാരാണ് ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനുമുമ്പും മലയാളം ടെലിവിഷനിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള താരമാണ് ഗിരീഷ്. സാന്ത്വനത്തിലെ ഹരിയായി എത്തിയപ്പോഴും ഗിരീഷിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗിരീഷ് നമ്പിയാർ ഇപ്പോഴിതാ രസകരമായ ഒരു ഡാൻസ് റീലാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഡാൻസ് അറിയില്ല, പക്ഷേ അതിന്റെ അഹങ്കാരമൊന്നും എനിക്കില്ല.

നമുക്ക് എന്തും പറ്റും. ചേഞ്ച് വേണം പോലും ചേഞ്ച്’ എന്ന വളരെ രസകരമായ ഒരു ക്യാപ്‌ഷനോടെയാണ് ഗിരീഷ് റീൽ പങ്കുവെച്ചിരിക്കുന്നത്. ഹരിയേട്ടന്റെ ഡാൻസ് മാജിക് കണ്ട് മൂക്കത്ത് വിരൽ വെക്കുകയാണ് ആരാധകർ. സാന്ത്വനം വീട്ടിൽ ഇത്രയും പക്വതയോടെ പെരുമാറുന്ന ഹരിയേട്ടൻ ഇങ്ങനെയൊക്കെ ഡാൻസ് ചെയ്യുമോ എന്ന കൗതുകമാണ് പ്രേക്ഷകർക്ക്. ഹരിയേട്ടനിൽ നിന്ന് ഇങ്ങനെയൊരു അടാർ ഐറ്റം ഒട്ടും പ്രതീക്ഷിച്ചില്ല

എന്നാണ് സാന്ത്വനം ആരാധകരിൽ പലരും കമന്റ് ചെയ്യുന്നത്. ആളൊരു സകലകലാവല്ലഭൻ തന്നെയാണല്ലോ എന്നും കമ്മന്റുകൾ വരുന്നുണ്ട്. ഇങ്ങനെയൊക്കെ ഡാൻസ് ചെയ്ത് ഞങ്ങളുടെ ശിവേട്ടനെ പ്രകോപിപ്പിക്കണോ, ശിവേട്ടനെക്കൊണ്ടും ഡാൻസ് കളിപ്പിക്കാനുള്ള പരിപാടിയാണോ ഇത്‌ എന്നൊക്കെയുള്ള രസകരമായ കമ്മന്റുകൾ റീലിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും അഭിനയത്തിൽ മാത്രമല്ല, ഡാൻസിലും മികവ് തെളിയിച്ചിരിക്കുകയാണ് നടൻ ഗിരീഷ് നമ്പിയാർ.