സിക്സ് സിക്സ് സിക്സ്.😳😳സിക്സ് മഴയുമായി ഡബിൾ അടിച്ചു ഗിൽ മാജിക്ക്!!കാണാം വീഡിയോ

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ റെക്കോർഡുകൾ കൊണ്ട് താണ്ഡവമാടി ഓപ്പണർ ശുഭമാൻ ഗിൽ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഗിൽ തകർത്താടുന്നതാണ് മത്സരത്തിൽ കണ്ടത്. ആദ്യ ബോൾ മുതൽ ക്രീസിൽ ബോളർമാരെ അടിച്ചു തൂക്കിയ ഗില്‍ 145 പന്തുകളിലാണ് തന്റെ ഇരട്ട സെഞ്ചുറി നേടിയത്. ഇതോടെ ഏകദിന മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററായി ഗിൽ മാറി. നേരത്തെ ഇഷാൻ കിഷന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ബോൾ മുതൽ പക്വതയോടെ ബാറ്റ് വീശിയ ഗിൽ 149 പന്തുകളിൽ 208 റൺസാണ് നേടിയത്. ഇന്നിങ്സിൽ 19 ബൗണ്ടറികളും ഒൻപത് സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിന്റെ ആദ്യ പന്ത് മുതൽ ക്രീസിൽ തുടർന്ന ഗിൽ അമ്പതാം ഓവറിൽ ഷിപ്ലിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. മത്സരത്തിൽ പല മേഖലയിൽ ചരിത്രം രചിച്ച ശേഷമായിരുന്നു ഗിൽ കൂടാരം കയറിയത്.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ഹൈദരാബാദിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി വളരെ മികച്ച തുടക്കം നൽകാൻ രോഹിത്തിനും(34) ഗില്ലിനും സാധിച്ചു. രോഹിത് പുറത്തായ ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു വശത്ത് ഗിൽ ക്രീസിൽ ഉറച്ചുനിന്നു.

സൂര്യകുമാർ യാദവും(31) ഹർദിക്ക് പാണ്ട്യയും(28) ഗില്ലിന് വേണ്ട രീതിയിൽ പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ഗില്ലിന്റെ ഈ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 349 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്.

Rate this post