നിർഭാഗ്യം ആൾരൂപമായി ഗിൽ : ഫിഫ്റ്റി ഉടൻ റൺ ഔട്ട്!!വീഡിയോ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക്‌ അത്യന്തം ആവേശഭരിതമായ തുടക്കം. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ശിഖർ ധവാൻ ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. മലയാളി താരമായ സഞ്ജു വി സാംസൺ പ്ലേയിംഗ്‌ ഇലവനിലേക്ക് സ്ഥാനം നേടി.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ശിഖർ ധവാൻ : ശുഭ്മാൻ ഗിൽ സഖ്യം സമ്മാനിച്ചത് ഗംഭീര തുടക്കം. ഒന്നാം ഓവർ മുതൽ അറ്റാക്കിങ് ശൈലിയിൽ കളിച്ച ഇരുവരും ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തി. ശിഖർ ധവാൻ മനോഹര ഷോട്ടുകൾ കളിച്ചപ്പോൾ ഗിൽ വെസ്റ്റ് ഇൻഡീസ് ടീമിനെ സമ്മർദ്ദത്തിലാക്കി. ഗിൽ ആദ്യം ഫിഫ്റ്റി തികച്ചപ്പോൾ ക്യാപ്റ്റൻ പിന്നീട് തന്റെ മറ്റൊരു ഫിഫ്റ്റി നേടി.

എന്നാൽ പതിനെട്ടാം ഓവറിൽ അശ്രദ്ധമായി ഗിൽ തന്റെ വിക്കെറ്റ് നഷ്ടമാക്കി. ഒരു നിർഭാഗ്യകരമായ റൺ ഔട്ടിൽ മനോഹര ത്രോയിൽ പൂരാൻ ഗിൽ വിക്കെറ്റ് സ്വന്തമാക്കി.വെറും 53 ബോളിൽ 6 ഫോറും രണ്ട് സിക്സ് അടക്കമാണ് ഗിൽ 64 റൺസ്‌ അടിച്ചത്.17.4 ഓവറിൽ 119 റൺസാണ് ധവാൻ : ഗിൽ സഖ്യം ഉയർത്തിയത്.

ഇന്ത്യൻ ടീം :Shikhar Dhawan(c), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson(w), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Prasidh Krishna

വെസ്റ്റ് ഇൻഡീസ് ടീം :Shai Hope(w), Brandon King, Shamarh Brooks, Kyle Mayers, Nicholas Pooran(c), Rovman Powell, Akeal Hosein, Romario Shepherd, Alzarri Joseph, Gudakesh Motie, Jayden Seales