മുംബൈയെ ചെണ്ടയാക്കി ഗിൽ…. മാസ്സ് ഇന്നിങ്സ്!! കാണാം സൂപ്പർ ഷോട്ടുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ക്വാളിഫയറിലും ശുഭമാൻ ഗില്ലിന്റെ നിറഞ്ഞാട്ടം. മുംബൈയ്ക്കെതിരായ ഗുജറാത്തിന്റെ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് ശുഭമാൻ ഗിൽ സ്വന്തമാക്കിയത്. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു മുംബൈ ഇന്ത്യൻസിനെ തൂത്തെറിഞ്ഞ ഗില്ലിന്റെ സെഞ്ച്വറി പിറന്നത്. ഈ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ഗുജറാത്തിനെ മികച്ച നിലയിൽ എത്തിക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് എല്ലാ ബോളർമാരും ഗില്ലിന്റെ ബാറ്റിന്റെ ചൂടറിയുന്നതായിരുന്നു കണ്ടത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ഗുജറാത്ത് ബാറ്റർമാരെ പിടിച്ചു കെട്ടുന്നതിൽ ഒരു പരിധി വരെ മുംബൈ വിജയിച്ചു. എന്നാൽ രണ്ടാം ഓവറിൽ ഗ്രീനിനെതിരെ ബൗണ്ടറി നേടിയാണ് ഗിൽ ആരംഭിച്ചത്. പിന്നീട് പവർപ്ലേ ഓവറുകളിൽ ഗില്ലിന്റെ തേരോട്ടം തന്നെയായിരുന്നു കണ്ടത്. ഓപ്പണർ സാഹക്കൊപ്പം ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടാണ് ഗിൽ ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സാഹ പുറത്തായതിനു ശേഷം കൂടുതൽ അപകടകാരിയായി ഗിൽ മാറുകയായിരുന്നു.

ബൗണ്ടറികൾക്കപ്പുറം സിക്സറുകൾ പറത്താനായിരുന്നു ഗിൽ ശ്രമിച്ചത്. ചെറിയ ബൗണ്ടറികൾ കണ്ടെത്തി ബോൾ ആരാധകർക്കിടയിലേക്ക് നിക്ഷേപിക്കുന്നതിൽ ഗിൽ വിജയിച്ചു. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റെ ഈ തകർപ്പൻ സെഞ്ചുറി. സെഞ്ച്വറിക്ക് ശേഷവും യാതൊരു തരത്തിലും ഗില്ലിന്റെ വീര്യം കെട്ടിടങ്ങിയില്ല. മത്സരത്തിൽ 60 പന്തുകളിൽ 129 റൺസാണ് ഈ സ്റ്റാർ ബാറ്റർ നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു. മാത്രമല്ല രണ്ടാം വിക്കറ്റിൽ സായി സുദർശനുമായി ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടും ഗില്ലിന് കെട്ടിപ്പടുക്കാൻ സാധിച്ചു.

ഗില്ലിന്റെ ഈ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ശക്തമായ നിലയിലെത്താൻ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ ___ റൺസ് ആണ് ഗുജറാത്ത്‌ നേടിയത്. മുംബൈയെ സംബന്ധിച്ച് ഒരു ക്വാളിഫയറിൽ ഇത്രയധികം റൺസ് കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. എന്നിരുന്നാലും കയ്യും മെയ്യും മറന്നു പോരാടിയാൽ മാത്രമേ മുംബൈയ്ക്ക് മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ.

5/5 - (1 vote)