ഗ്രൗണ്ടിൽ പറക്കും ഗിൽ😱😱 സൂപ്പർ ക്യാച്ചിൽ കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം (കാണാം വീഡിയോ )

പുതിയ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന പോരാട്ടത്തിനാണ് ഇന്ന് ഐപിൽ വേദിയാകുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ അരങ്ങേറ്റം മത്സരം കളിക്കുന്ന ലക്ക്നൗ : ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ മികച്ച തുടക്കം സ്വന്തമാക്കി ഹാർഥിക്ക് പാന്ധ്യയും ടീമും.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടീമിനായി ബൗളർമാർ സമ്മാനിച്ചത് മനോഹര തുടക്കം. ആദ്യത്തെ പവർപ്ലെയിൽ തന്നെ പേസർ മുഹമ്മദ് ഷമി തന്റെ സ്വിങ് ബൗളിംഗ് മികവ് പുറത്തെടുത്തപ്പോൾ ലക്ക്നൗ സൂപ്പർ ഗെയ്ന്റ്സ് ടീമിന് നഷ്ടമായത് നാല് വിക്കറ്റുകൾ. മുഹമ്മദ്‌ ഷമി മൂന്ന് വിക്കറ്റുകൾ ആദ്യത്തെ സ്പെല്ലിൽ വീഴ്ത്തിയപ്പോൾ എവിൻ ലൂയിസ് വിക്കറ്റ് നേടി പേസർ വരുൺ ആരോൺ തിളങ്ങി.എന്നാൽ ആദ്യത്തെ പവർപ്ലയിൽ എല്ലാവരെയും ഞെട്ടിച്ചത് ശുഭ്മാൻ ഗിൽ നേടിയ ഒരു മനോഹര ക്യാച്ച് തന്നെയാണ്.

നാലാം ഓവറിലാണ് ഒരു പുൾ ഷോട്ടിന് ശ്രമിച്ച് എവിൻ ലൂയിസ് തന്റെ വിക്കെറ്റ് നഷ്ടമാക്കിയത്. ഉയർന്ന് പൊങ്ങിയ ബോളിൽ പിറകിലേക്ക് ഒടിയ ഗിൽ അതിവേഗ കുതിച്ചാണ് ക്യാച്ച് കൈകളിൽ ഒതുക്കിയത്. ഒരുവേള ഗിൽ ക്യാച്ച് സഹതാരങ്ങളെ പോലും ഞെട്ടിച്ചു. ഐപിൽ ചരിത്രത്തിലെ തന്നെ മാജിക്ക് ക്യാച്ച് ആയി ഈ ഒരു സൂപ്പർ എഫോർട്ട് ഇടം നേടി കഴിഞു.

Lucknow Super Giants Team :KL Rahul(c), Quinton de Kock(w),Krunal Pandya, Mohsin Khan, Ayush Badoni, Dushmantha Chameera, Ravi Bishnoi, Avesh KhanEvin Lewis, Manish Pandey, Deepak Hooda

Gujarat Titans :Shubman Gill, Matthew Wade(w), Vijay Shankar,David Miller, Rahul Tewatia, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami, Abhinav Manohar, Hardik Pandya(c)