നൂറ്റാണ്ടിലെ ട്വിസ്റ്റ്!!!റിവ്യൂ കൊടുത്ത ബാംഗ്ലൂർ ഞെട്ടി 😱😱😱നോ ബോളെന്ന് അമ്പയർ ;വീഡിയോ കാണാം
മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ശനിയാഴ്ച്ചയിലെ ഡബിൾ ഹെഡറിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം. 6 വിക്കറ്റിനാണ് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. പതിവ് പോലെ, അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലറും രാഹുൽ തിവാതിയയും ചേർന്നാണ് ടൈറ്റൻസിനെ ജയത്തിലേക്ക് നയിച്ചത്.
ആർസിബി ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് അവരുടെ ഓപ്പണിങ് ബാറ്റർമാർ മികച്ച അടിത്തറയാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ വ്രിദ്ധിമാൻ സാഹയും (29) ശുഭ്മാൻ ഗില്ലും (31) ചേർന്ന് 51 റൺസ് കെട്ടിപ്പടുത്തു. ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ ഹസരംഗയുടെ ബോളിൽ രജത് പട്ടിദാറിന് ക്യാച്ച് നൽകി സാഹ മടങ്ങിയതോടെയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകർന്നത്.
തുടർന്ന്, ഇന്നിംഗ്സിന്റെ 9-ാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഷഹബാസ് അഹ്മദ് പുറത്താക്കി. എന്നാൽ, അതിന് തൊട്ട് മുൻപത്തെ ബോളിൽ രസകരമായ ഒരു സംഭവം നടന്നു. ഷഹബാസ് അഹ്മദ് എറിഞ്ഞ ഓവറിലെ നാലാം ബോളിൽ, ഗില്ലിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ വിക്കറ്റ് കീപ്പർ അനുജ് റാവത് ക്യാച്ച് എടുത്തതായി ആർസിബി അപ്പീൽ ചെയ്തു, തുടർന്ന് ഓൺ-ഫീൽഡ് അമ്പയർ അത് അനുവദിക്കുകയും ചെയ്തു.
— Cric Zoom (@cric_zoom) April 30, 2022
പക്ഷെ, അമ്പയറുടെ തീരുമാനത്തിൽ തൃപ്തനല്ലാതിരുന്ന ശുഭ്മാൻ ഗിൽ, അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് റിവ്യൂ നൽകി. തേർഡ് അമ്പയർ റിപ്ലൈ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പന്ത് ഗില്ലിന്റെ ബാറ്റിൽ എഡ്ജ് ചെയ്തിട്ടില്ല എന്ന് വ്യക്തമായി. എന്നാൽ, ആ റിപ്ലൈ ദൃശ്യങ്ങളിൽ നിന്ന് തേർഡ് അമ്പയർ മറ്റൊരു കാര്യം കണ്ടെത്തി. വിക്കറ്റ് കീപ്പറുടെ കൈകൾ സ്റ്റംപിന് മുന്നിലേക്ക് വന്നതിനെ തുടർന്ന്, തേർഡ് അമ്പയർ ആ ബോൾ നോ-ബോൾ വിളിച്ചു.