23കാരന്റെ ചരിത്ര നേട്ടം തുള്ളിച്ചാടി കോഹ്ലിയും സംഘവും!!!ഇന്ത്യൻ ക്യാമ്പിലെ സെലിബ്രേഷൻ കണ്ടോ!! വീഡിയോ

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ വിജയം സ്വന്തമാക്കിയപ്പോൾ, മത്സരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആയത് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ഡബിൾ സെഞ്ച്വറി പ്രകടനം ആണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയപ്പോൾ, 208 റൺസ് ശുഭ്മാൻ ഗില്ലിന്റെ സമ്പാദ്യം ആയിരുന്നു. 149 പന്തിൽ 19 ഫോറും 9 സിക്സും ഉൾപ്പടെ 139.60 സ്ട്രൈക്ക് റേറ്റിൽ ആണ് ശുഭ്മാൻ ഗിൽ 208 റൺസ് സ്കോർ ചെയ്തത്.

ഇതോടെ, ഇന്ത്യൻ ടീമിന്റെ ഭാവിയിലേക്കുള്ള ഒരു ഓപ്പണർ സ്ഥാനം ശുഭ്മാൻ ഗിൽ ഉറപ്പിച്ചിരിക്കുകയാണ്. അടുത്തിടെ ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ കിഷനെ ഓപ്പണിങ് സ്ഥാനത്തു നിന്നും മാറ്റി, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ശുഭ്മാൻ ഗില്ലിന് ഓപ്പണർ സ്ഥാനത്ത് അവസരം നൽകുകയായിരുന്നു. തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ മൂന്നക്കം കണ്ടതോടെ, ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം ശുഭ്മാൻ ഗിൽ തെളിയിച്ചിരിക്കുകയാണ്.

ന്യൂസിലാൻഡിനെതിരായ ഡബിൾ സെഞ്ചുറി പ്രകടനത്തോടെ, ഏകദിന ഫോർമാറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സേവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവർക്കൊപ്പം സ്ഥാനം നേടിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ന്യൂസിലാൻഡിനെതിരായ ഇന്നിങ്സിന്റെ അവസാന ഓവറിലെ ആദ്യ ബോൾ സിക്സർ പറത്തിയ ശുഭ്മാൻ ഗിൽ, തൊട്ടടുത്ത ബോളിൽ പുറത്താവുകയായിരുന്നു.

ഹെൻറി ഷിപ്ലെയുടെ ബോളിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി ശുഭ്മാൻ ഗിൽ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടന്നു കയറുമ്പോൾ, രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം ഗില്ലിന് തങ്ങളുടെ ആദരം അർപ്പിച്ചു. ആർപ്പുവിളികളോടെ തന്നെ അഭിനന്ദിച്ച കാണികളെ ഗിൽ തന്റെ ബാറ്റ് ഉയര്‍ത്തി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്ലി എന്നീ താരങ്ങളെല്ലാം ഗില്ലിനെ ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും തങ്ങളുടെ ആദരവ് അർപ്പിച്ചു.

5/5 - (1 vote)